എട്ടാം ക്ലാസ്സില്‍ ഒരു ഹിമ്പി കഥ പഠിയ്‌ക്കാനുണ്ടായിരുന്നു. സന്ധ്യാ നേരത്ത് ഒരു
പെണ്‍കുട്ടി വിഷാദവതിയായി വീട്ടുപടിയ്‌ക്കല്‍ നില്‍ക്കുകയാണ്. അന്ന് രക്ഷാ ന്ധന്‍
ആണ്. കൂട്ടുകാരികള്‍ക്കൊക്കെ രാഖി കെട്ടാന്‍ സഹോദരന്മാരുള്ളപ്പോള്‍ അവളുടെ കയ്യിലെ
ചരട് അനാഥമായിരിയ്‌ക്കുകയാണ്. അവള്‍ക്ക് സഹോദരനില്ല. ഇല്ല എന്നല്ല പറയേണ്ടത്.
അവളുടെ സഹോദരന്‍ വീട്ടില്‍നിന്ന് എന്നോ ഇറങ്ങിപ്പോയതാണ്. പിന്നെ അയാളേക്കുറിച്ച്
ഒരു വിവരവുമില്ല. ഫലത്തില്‍ ഇല്ലാതെ പോയ ആ സഹോദരനേക്കുറിച്ച് കണ്ണീര്‍
വാര്‍ത്തുകൊണ്ടാണ് അവള്‍ തന്റെ വീട്ടുപടിയ്‌ക്കല്‍ നില്‍ക്കുന്നത്. അങ്ങനെ
നില്‍ക്കേ ഒരു ചെറുപ്പക്കാരന്‍ ആ വഴി വരുന്നു. കണ്ണീരിന്റെകാര്യമെന്താണെന്നു
ചോദിയ്‌ക്കുന്നു. പെണ്‍കുട്ടി കാര്യം പറയുന്നു. `എന്നാല്‍ നീ എന്റെ കയ്യില്‍രാഖി
കെട്ടിക്കോളൂ' എന്ന് ആ ചെറുപ്പക്കാരന്‍ കൈനീട്ടുന്നു. അവള്‍ രാഖി കെട്ടുന്നു.
അകത്തുനിന്നു പുറത്തു വന്ന അമ്മ ആ ചെറുപ്പക്കാരനെ തിരിച്ചറിയുന്നു. വര്‍ഷങ്ങള്‍ക്കു
മുമ്പ് നാടുവിട്ടു പോയ തന്റെ മകന്‍ തന്നെയാണ് അത്. പിന്നീട് അവര്‍ സസുഖം
വാഴുന്നു.
പഠിയ്‌ക്കുന്ന കാലത്ത് ഈ കഥ വായിച്ച് പലവട്ടം
കോരിത്തരിച്ചതാണ്. സന്ധ്യാനേരം,വീട്ടുപടി, അനാഥയായ പെണ്‍കുട്ടി, കണ്ണീര്,
വെട്ടുവഴി, കൃത്യസമയത്ത് അതിലേ വരുന്നആണ്‍കുട്ടി, രക്ഷാ ന്ധനം. കേരളത്തില്‍
ജനിച്ചു പോയതുകൊണ്ടല്ലേ ഇത്ര മനോഹരമായ ആചാരങ്ങള്‍ അനുഭവിയ്‌ക്കാന്‍ യോഗമില്ലാതെ
പോയത് എന്നോര്‍ത്ത് അക്കാലത്ത് ഉള്ളുരുകിയിട്ടുമുണ്ട്.പഠിപ്പ് ഒരു വിധമൊക്കെ
അവസാനിപ്പിച്ച് മറുനാട്ടിലേയ്‌ക്കു വണ്ടി കയറുമ്പോഴും ആ കഥമറന്നിരുന്നില്ല. രക്ഷാ
ന്ധനാവാന്‍ കാത്തുനിന്നു. താമസിയ്‌ക്കുന്ന കെട്ടിടസമുച്ചയത്തില്‍
നിറയെപെണ്‍കുട്ടികളുണ്ട്. അന്ന് മുടക്കവുമാണ്. കോളിങ്ങ് ബെല്‍ ഓരോ വട്ടം
ശബ്‌ദിയ്‌ക്കുമ്പോഴുംഏതെങ്കിലും പെണ്‍കുട്ടി കയ്യില്‍ ചരടുമായി വന്നതാവും
എന്നുറപ്പിച്ച് ഓടിച്ചെന്ന് വാതില്‍ തുറന്നു. അന്നത്തെ ദിവസം അങ്ങനെ കഴിഞ്ഞു.
പിറ്റേന്ന് പുറത്തിറങ്ങിയപ്പോഴാണ് ഹൃദയഭേദകമായആ കാഴ്‌ച. എല്ലാവരുടെ കയ്യിലും
ഒന്നിലധികം രാഖി. പലരുടേയും കൈത്തണ്ട കാണാന്‍ തന്നെയില്ല. പല നിറത്തിലും
വലിപ്പത്തിലുമുള്ള പൂക്കള്‍ തുന്നിപ്പിടിപ്പിച്ച ഭംഗിയുള്ള രാഖികള്‍.നീണ്ട
പന്ത്രണ്ടു വര്‍ഷങ്ങളാണ് കാത്തിരുന്നത്. ബോംബെ വിട്ടുപോരുന്നതു വരെ
അബദ്ധത്തില്‍പ്പോലും കയ്യില്‍ രാഖിയുമായി ഒരു പെണ്‍കുട്ടി അരികെ
വന്നില്ല.
തൃശ്ശൂരില്‍ ഒരു ജോലി കിട്ടിയാണ് നാട്ടിലേയ്‌ക്കു
തിരിച്ചെത്തിയത്. അതോടെ രക്ഷാ ന്ധനും ഹോളിയും ദസറയും ഗണേശോത്സവവുമൊക്കെ മറക്കാന്‍
തീര്‍ച്ചയാക്കി. ഇവിടെ നമുക്ക്‌ഓണവും വിഷുവും തിരുവാതിരയുമുണ്ടല്ലോ. ഒരു ദിവസം ജോലി
കഴിഞ്ഞ് പുറത്തിറങ്ങുന്നനേരത്ത് എന്റെ മാനേജര്‍ പറഞ്ഞു: `ഗേറ്റില്‍ ചിലര്‍
കാത്തുനില്‍ക്കുന്നുണ്ട്. രാഖി കെട്ടാനാണ്.കൈ നീട്ടിക്കൊടുത്തോളൂ. അല്ലെങ്കില്‍
അപകടമാണ്.'
അപകടമോ! അത് രാഖി കെട്ടാന്‍ വിസമ്മതിച്ചാലല്ലേ? ഞാനുണ്ടോ
നിഷേധിയ്‌ക്കാന്‍പോവുന്നു? മുപ്പത്തിനാലു വയസ്സായി. ഇപ്പോഴെങ്കിലും അതിന്
സമയമായല്ലോ. ഒരു കോരിത്തരിപ്പ്‌മുന്‍കൂറായി
പാസ്സാക്കി.
തുള്ളിക്കളിച്ചുകൊണ്ടാണ് ഗേറ്റില്‍ എത്തിയത്. അവിടെ അര ഡസന്‍
ആണുങ്ങള്‍ നില്‍ക്കുന്നുണ്ട്. പെണ്‍കുട്ടികളെവിടെ? ഞാന്‍ ആര്‍ത്തിയോടെ ചുറ്റിലും
നോക്കി. ഒരെണ്ണത്തിനേയുംകാണാനില്ല. ആണുങ്ങളെ സംശയത്തോടെ നോക്കി. ഒരാള്‍ക്കൊഴികെ
ബാക്കി അഞ്ചെണ്ണത്തിനുംമീശയില്ല. ഇനി ഇവര്‍ ആണ്‍വേഷം കെട്ടി വന്ന പെണ്ണുങ്ങളാണോ?
അതോ മൂന്നാം വര്‍ക്ഷമാണോ?അതാണോ മാനേജര്‍ അപകടം എന്നു
പറഞ്ഞത്?
പെണ്‍കുട്ടികള്‍ ഇല്ല എന്ന് ഉറപ്പായതോടെ നിരാശ കടിച്ചമര്‍ത്തി
ബസ് സ്റ്റോപ്പിലേയ്‌ക്കുനടന്നു. അപ്പോള്‍ സോ കോള്‍ഡ് ആണുങ്ങള്‍ കൈകൊട്ടി
വിളിച്ചു. ഞാന്‍ നടത്തം സ്‌പീഡിലാക്കിയപ്പോള്‍ അവര്‍ നീട്ടിപ്പിടിച്ച ചരടുകളുമായി
പിന്നാലെ ഓടിവന്നു.
`എന്താ,' ഞാന്‍ ചോദിച്ചു. അവര്‍ കൈത്തണ്ട നീട്ടാന്‍
പറഞ്ഞു. `അതിന് പെണ്‍കുട്ടികളെവിടെ? അവരല്ലേ രാഖി
കെട്ടിത്തരേണ്ടത്?'
എന്റെ ചോദ്യം അവര്‍ അവഗണിച്ചു. എന്നെ അവര്‍
വളഞ്ഞുനിന്നു. വീണ്ടും ചരടു നീട്ടി.അവരുടെ മുഖത്തെ ശൃംഗാരച്ചിരി കണ്ടപ്പോള്‍
എനിയ്‌ക്കു പേടിയായി. കേരളം ഒരു വ്യാഴവട്ടംകൊണ്ട് സ്വവര്‍ക്ഷാനുരാഗികളുടേതായോ,
ഈശ്വരാ! ആ നിമിഷം സ്റ്റോപ്പിലെത്തിയ ഒരു ബസ്സില്‍ചാടിക്കയറി ഞാന്‍ തല്‍ക്കാലം
രക്ഷപ്പെട്ടു. ഓ, ഇങ്ങനെയുമുണ്ടോ ഒരു രക്ഷാബന്ധന്‍!
പിറ്റേന്ന് മാനേജരോട്
സങ്കടം ഉണര്‍ത്തിച്ചു.`താന്‍ വലിയ ഒരാപത്താണ് വലിച്ചു വെച്ചത്,' മാനേജര്‍ പറ
ഞ്ഞു. `മര്യാദയ്‌ക്കു കൈനീട്ടിക്കൊടുക്കാമായിരുന്നില്ലേ? അവര്‍ കൊടി കെട്ടിയ
ഹിമ്പുത്വവാദികളാണ്. അവരുടെ കയ്യിലെ ചരട്‌നിഷേധിയ്‌ക്കുന്നത് ദൈവകോപം വിളിച്ചു
വരുത്തുന്നതിനു തുല്യമാണ്. അതുകൊണ്ട് ഇനിമുതല്‍ ജോലിയ്‌ക്കു പോവുമ്പോഴും
വരുമ്പോഴും സൂക്ഷിച്ചോളൂ. ആരും രക്ഷിയ്‌ക്കാനുണ്ടാവില്ല!'അന്നുച്ചയ്‌ക്ക്
സ്ഥാപനത്തിലെ ഒരു ജീവനക്കാരന്‍ എന്റെ അടുത്തു വന്നു. അയാളുടെകയ്യില്‍ ഒരു കെട്ട്
ചരടുണ്ടായിരുന്നു. ഇന്നലെ കെട്ടാന്‍ കഴിയാതെ പോയവര്‍ക്ക് അവര്‍ കൊടുത്തയച്ചതാണ്.
പകരം അല്‍പം ഹിമ്പുസ്‌പിരിട്ടുള്ള ഈ ജീവനക്കാരന്‍ കെട്ടിത്തന്നോളും. കൈ
നീട്ടിക്കൊടുക്കുകയേ വേണ്ടു.
`പെണ്ണുങ്ങളല്ലേ രാഖി കെട്ടേണ്ടത്?'
ജീവനക്കാരനോട് ഞാന്‍ ചോദിച്ചു.`അത് അറിയാഞ്ഞിട്ടൊന്നുമല്ല സാറേ,'അയാള്‍ പറഞ്ഞു.
`പക്ഷേ നമ്മുടെ പെണ്ണുങ്ങള്‍ക്കൊക്കെ നാണമാണ്. മാത്രമല്ല, ഗേറ്റില്‍
നിന്നിരുന്നവരുടെ അനിയത്തിമാരേയും ചേച്ചിമാരേയുംഒന്നും ഇതിന് ഇറക്കാന്‍ അവര്‍
തയ്യാറുമല്ല. അവര്‍ കുടും ത്തില്‍ പിറന്നവരല്ലേ. കണ്ട ആപ്പ ഊപ്പ ആണുങ്ങളുടെ
മുമ്പില്‍ കൊഞ്ചിക്കുഴയാന്‍ അവരും തയ്യാറല്ല.'
അപ്പോള്‍ അതാണ് കാര്യം. രാഖി
കെട്ടുന്നത് കൊഞ്ചിക്കുഴയലാണ്. എന്നാല്‍ ആണുങ്ങള്‍ക്കുമുണ്ടല്ലോ കുറച്ചു
വാശിയൊക്കെ. ജീവനക്കാരനെ ഞാന്‍ വെറുംകയ്യോടെ മടക്കിയയച്ചു.പന്ത്രണ്ടു കൊല്ലം
കൊണ്ട് കേരളത്തില്‍ വന്ന മാറ്റങ്ങള്‍ പിന്നീടാണ് ശ്രദ്ധിച്ചത്. അഷ്ടമിരോഹിണി
ഇപ്പോള്‍ ശ്രീകൃഷ്‌ണജയന്തിയാണ്. വളരെ വര്‍ണ്ണശ ളമായാണ് അത് ആഘോഷിയ്‌ക്കുന്നത്.
വഴികള്‍ മുഴുക്കെ സ്‌തംഭിപ്പിച്ചുകൊണ്ട് ശോഭായാത്ര. മഞ്ഞപ്പട്ടുടുത്ത
ഉണ്ണിക്കണ്ണന്മാര്‍കൈകളില്‍ ഓടക്കുഴലുമായി. ചുറ്റും ഗോപികമാര്‍. അലങ്കരിച്ച
രഥങ്ങളില്‍ അവര്‍ മമ്പം മമ്പംനീങ്ങുകയാണ്. അവരെ തൊഴുതു നില്‍ക്കുന്ന ഭക്തസഹസ്രം.
സ്വന്തം കുട്ടികളെ ഉള്‍പ്പുളകത്തോടെ കണ്ടു നില്‍ക്കുന്ന അമ്മമാര്‍. അവരുടെ സംരക്ഷണം
ഏറ്റെടുത്ത് ഭര്‍ത്താക്കന്മാര്‍. ഗണേശോത്സവവും ഒട്ടും മോശമല്ല. ഗണപതിയുടെ കൂറ്റന്‍
കൂറ്റന്‍ കട്ടൗട്ടുകള്‍. പുഴയായ പുഴയിലൊക്കെആഘോഷപൂര്‍വ്വം അവയെ ഒഴുക്കുന്നു.
ഞങ്ങളുടെ കരുവന്നൂര്‍പ്പുഴയുടെ തീരത്തുള്ള മന്ദാരംകടവിലുമുണ്ട്. ഗണപതിമയം,
ഭക്തിസാന്ദ്രം.
ഉത്തരേന്ത്യയിലെ ആഘോഷങ്ങളെല്ലാം കേരളത്തില്‍
നടപ്പാക്കിക്കൊണ്ടിരിയ്‌ക്കുന്നതിന്റെഉദ്ദേശ്യം എന്താണ്? ഒരു
മൃദുഹിമ്പുത്വവാദിയോട് അന്വേഷിച്ചു.
`ഞങ്ങളുടേത്
ഒരഖണ്‌ഡഭാരതസങ്കല്‍പമാണ്,' മൃദുഹിമ്പുത്വവാദി പറഞ്ഞു.`ഭാരതത്തിലെ എല്ലാ ആഘോഷങ്ങളും
ആചാരങ്ങളും കേരളത്തിലും നടപ്പാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാ ദ്ധരാണ്. അതാണ്
ശ്രീകൃഷ്‌ണജയന്തിയും ഗണപതിയുമൊക്കെ ഇവിടെ കൊണ്ടുവരാനുള്ള കാരണം. ഒരര്‍ത്ഥത്തില്‍
ഇത് പണ്ടേ നടപ്പായതാണ്. മലയാളിയ്‌ക്ക് സ്വന്തമായ ദൈവങ്ങള്‍ഇല്ല. വേട്ടേക്കരനേയും
മുത്തപ്പനേയും ഒന്നും കാര്യമാക്കണ്ട. ശ്രീകൃഷ്‌ണും ശ്രീരാമനുംഒക്കെയാണ് നമ്മുടെ
ശരിയ്‌ക്കുള്ള ദൈവങ്ങള്‍. അവര്‍ ഉത്തരേന്ത്യക്കാരാണല്ലോ.'
ആ വര്‍ഷത്തെ
രക്ഷാബന്ധനും ശ്രീകൃഷ്‌ണജയന്തിയും കഴിഞ്ഞു. അടുത്തത് ഹോളിയാവും.അതിനിത്തിരി
കരുതിയിരിയ്‌ക്കണം. ഉടുപ്പിലും ശരീരത്തിലുമൊന്നും ചായം കലരുന്നത്‌അത്ര സുഖമുള്ള
കാര്യമല്ല. അന്നേയ്‌ക്ക് പഴയ കുറച്ച് ഉടുപ്പുകള്‍ എടുത്തു വെയ്‌ക്കണം.പക്ഷേ ഹോളി
ഉണ്ടായില്ല. മൃദുഹിമ്പുത്വവാദിയോടു തന്നെ ചോദിച്ചു.
`അത് തല്‍ക്കാലം വേണ്ടാ
എന്നാണ് ഞങ്ങള്‍ തീരുമാനിച്ചിരിയ്‌ക്കുന്നത്,' അദ്ദേഹം പറഞ്ഞു. `കണ്ട
ചായങ്ങളൊക്കെ വാരിപ്പൂശി നടക്കണത് നല്ലതാണെന്ന് ഞങ്ങള്‍ക്ക്
അഭിപ്രായമില്ല.മാത്രമല്ല, ഇതിന്റെ പേരില്‍ പെണ്‍കുട്ടികളുടെ മേല്‍ കയ്യേറ്റം
നടക്കാന്‍ സാദ്ധ്യതയുണ്ട്.നോര്‍ത്തിലേപ്പോലെയല്ലല്ലോ നമ്മുടെ പെണ്‍കുട്ടികള്‍.
വേണ്ടാത്തതൊന്നും ശീലിപ്പിയ്‌ക്കരുത്.ദസറയും അതേപോലെയാണ്. അവിടെ അത് ഇവിടത്തെ
പൂജവെപ്പല്ല. ആണുങ്ങളും പെണ്ണുങ്ങളും കെട്ടിമറിഞ്ഞ് ഡാന്‍സ് ചെയ്യുകയാണ്.
രാത്രി. അതും പബ്ലിക് ആയി. നമ്മുടെ പെണ്‍കുട്ടികളെ അങ്ങനെ കയറൂരി വിടാന്‍
ഉദ്ദേശിയ്‌ക്കുന്നില്ല.'
അതു ശരിയാണ്. പെണ്ണുങ്ങളെ അങ്ങനെ കയറൂരി വിടുന്നതു
ശരിയല്ല. അവര്‍ വീട്ടിനുള്ളില്‍അച്ഛനമ്മമാരുടേയോ ഏട്ടാനിയന്മാരുടേയോ
ഭര്‍ത്താവിന്റെയോ കാര്യങ്ങള്‍ നോക്കി അടങ്ങിയൊതുങ്ങി കഴിയേണ്ടവരാണ്. `ന സ്‌ത്രീ
സ്വാതന്ത്ര്യമര്‍ഹതി' എന്ന് വിവരമുള്ളവര്‍ പണ്ടേപറഞ്ഞു
വെച്ചിട്ടുണ്ട്.
അപ്പോള്‍ ഒരു സംശയം. ഞാന്‍ ശ്ലോകം ചൊല്ലി നോക്കി. `പിതാ
രക്ഷതി കൗമാരേ, ഭര്‍തൃരക്ഷതി യൗവനേ, പുത്ര രക്ഷതി വാര്‍ദ്ധക്യേ, ന സ്‌ത്രീ
സ്വാതന്ത്ര്യമര്‍ഹതി.' ഹയ്യടാ! അപ്പോള്‍ ഇതില്‍ എവിടെ സഹോദരന്‍? അയാള്‍ക്ക്
പെണ്ണിന്റെ ജീവിതത്തില്‍ ഒരു ഘട്ടത്തിലും ഒരു ഡ്യൂട്ടിയുമില്ലേ?
പിന്നെ
എന്തിനാണ് കഥയിലെ പെണ്‍കുട്ടി സന്ധ്യാനേരത്ത് വീട്ടു പടിയ്‌ക്കല്‍ എത്തിയത്?
തിരോഭവിച്ച ഏട്ടനെ ഓര്‍ത്ത് കണ്ണീരൊഴുക്കി നിന്നത്?കഥയില്‍ ചോദ്യം
പാടില്ലെങ്കിലും ശ്ലോകത്തില്‍ അതരുതെന്ന് ആരും പറഞ്ഞിട്ടില്ല. മനുസഹോദരനെ മറന്നത്
ശരിയായില്ല എന്നു തന്നെയാണ് എന്റെ സുചിന്തിതമായ അഭിപ്രായം.`എല്ലാ ഭാരതീയരും എന്റെ
സഹോദരീസഹോദരന്മാരാണ്' എന്നാണ് നമ്മള്‍ പഠിച്ചിട്ടുള്ളതും.അതുകൊണ്ട് കഥയില്‍
പറഞ്ഞതു തന്നെയാണ് ശരി. പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ കയ്യില്‍രാഖികള്‍
കെട്ടിക്കൊണ്ടേയിരിയ്‌ക്കട്ടെ. അവര്‍ സഹോദരന്മാരുടെ പരിരക്ഷയില്‍ കേരളം
മുഴുവന്‍ഇറങ്ങിനടക്കട്ടെ. അങ്ങനെ കേരളത്തില്‍ സ്‌ത്രീസുരക്ഷ പടര്‍ന്നുപന്തലിച്ചു
പരിലസിയ്‌ക്കട്ടെ.കേരളം പെണ്ണുങ്ങള്‍ക്ക് സുരക്ഷിതമല്ല എന്ന് മീഡിയക്കാര്‍
പാടിനടക്കാന്‍ തുടങ്ങിയിട്ട്‌കാലം കുറേയായി. അതിനേപ്പറ്റി നിരന്തരം ചര്‍ച്ചകള്‍
നടന്നുകൊണ്ടിരിയ്‌ക്കുകയാണ്. എങ്ങനെയാണ് പെണ്ണുങ്ങളെ ആണുങ്ങളില്‍നിന്ന്
സംരക്ഷിയ്‌ക്കേണ്ടത്? ചര്‍ച്ച ചെയ്‌താല്‍ത്തന്നെ കുറേപ്രശ്‌നങ്ങള്‍ തീരുമല്ലോ.
അക്കൂട്ടത്തില്‍ ഒരു ഹിമ്പുത്വവാദി അതിന് ഒരു പരിഹാരവും
നിര്‍ദ്ദേശിച്ചു.ബലാല്‍സംഗത്തിനു കയ്യും നീട്ടി അടുക്കുന്നവരെ പെണ്ണ് തൊള്ള
തുറന്ന് `ചേട്ടാ' എന്ന് ഒന്നുവിളിച്ചാല്‍ മതിയത്രേ. അതോടെ അവര്‍ ആ
ഉദ്യമത്തില്‍നിന്നു പിന്തിരിയുമത്രേ. മാത്രവുമല്ലവേറെ ഏതെങ്കിലും കശ്‌മലന്മാര്‍
അവളെ നോട്ടമിട്ടിട്ടുണ്ടെങ്കില്‍ അവരില്‍നിന്നൊക്കെ രക്ഷിച്ച്‌അവളുടെ കൈ പിടിച്ച്
വീട്ടില്‍ കൊണ്ടുചെന്നാക്കും. അതാണ് ചേട്ടാ വിളിയുടെ ശക്തി!പക്ഷേ അതിന് കയ്യില്‍
രാഖി കെട്ടിക്കൊടുക്കണ്ടേ? അത് മീശയില്ലാത്ത ആണുങ്ങള്‍ മതിയാവില്ല.
പെണ്ണുങ്ങളെയല്ലേ ചേട്ടന്മാര്‍ക്കു സംരക്ഷിയ്‌ക്കേണ്ടത്? അതുകൊണ്ട്
പെണ്‍കുട്ടികളുടെകൈകള്‍ കൊണ്ടു തന്നെ വേണം രാഖി കെട്ടാന്‍.
കയ്യില്‍
ചരടുമായി സ്ഥാപനത്തിന്റെ പടിയ്‌ക്കല്‍ ആണുങ്ങള്‍ കാത്തുനിന്നതിന്റെ ഇരുപത്തഞ്ചാം
വര്‍ഷം ആഘോഷിച്ചു കഴിഞ്ഞിരുന്നു. ഇതിനിടയ്‌ക്ക് കേരളത്തില്‍ എന്തെങ്കിലും
മാറ്റങ്ങള്‍ വന്നുവോ? `കുടുംബത്തില്‍ പിറന്നവര്‍' തന്നെ രാഖി കെട്ടിത്തുടങ്ങിയോ?
അറിയണമല്ലോ.മൃദുഹിമ്പുത്വവാദിയെ തേടി വീട്ടില്‍നിന്നിറങ്ങിയതാണ്. ബസ്
സ്റ്റോപ്പില്‍ കുറച്ച് ആണ്‍കുട്ടികള്‍ നില്‍ക്കുന്നു. സ്‌കൂളിലെ ചെറിയ
ക്ലാസ്സില്‍ പഠിയ്‌ക്കുന്ന കുട്ടികളാണ്. അപ്പോഴാണ് ശ്രദ്ധിയ്‌ക്കുന്നത്. അവരുടെ
കൈത്തണ്ടകളില്‍ രാഖിയുണ്ട്! കാവി നിറത്തില്‍ നല്ല കൗതുകമുള്ള
രാഖികള്‍.
`ആരാ ഇതു കെട്ടിത്തന്നത്?' അവരില്‍ ഒരുത്തനെ ഞാന്‍ അരുമയോടെ
അടുത്തുവിളിച്ചു.`ഇദ് ശാകേല് വരണ ഒരു ചേട്ടന്‍,' കൈത്തണ്ട ഉയര്‍ത്തിക്കാണിച്ച്
അവന്‍ അഭിമാനത്തോടെ പറഞ്ഞു.