Image

`പട്ടേലിനെ മാത്രമല്ല, ഗാന്ധിജിയേയും അവര്‍ കൊണ്ടുപോയി' (ഷോളി കുമ്പിളുവേലി)

Published on 08 October, 2014
`പട്ടേലിനെ മാത്രമല്ല, ഗാന്ധിജിയേയും അവര്‍ കൊണ്ടുപോയി' (ഷോളി കുമ്പിളുവേലി)
കഴിഞ്ഞവര്‍ഷം ഈ സമയത്ത്‌ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട മാധ്യമ പരസ്യം, ഗുജറാത്തിലെ വഡോധരയില്‍ , നര്‍മ്മദാ ഡാമിനു സമീപം ഇന്ത്യയുടെ ഉരുക്കുമനുഷ്യനായിയിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്‌ 182 മീറ്റര്‍ ഉയരമുള്ള, ലോകത്തില്‍ തന്നെ ഏറ്റവും വലിയ സ്‌മാരകം നിര്‍മ്മിക്കുന്നതിനെപ്പറ്റിയായിരുന്നു. അന്ന്‌ ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരുന്ന ശ്രീ നരേന്ദ്ര മോഡിയുടെ ആഹ്വാനപ്രകാരം വീടു വീടാന്തരം കയറി പഴയ ഉരുക്ക്‌ ഉത്‌പന്നങ്ങള്‍ ശേഖരിക്കുകയും, അതിലൂടെ ഓരോ ഗുജറാത്തിയേയും ആ മഹാമുന്നേറ്റത്തിന്റെ ഭാഗമാക്കുകയും ചെയ്‌തു. ഇതൊക്കെ തന്നെ ഓരോ ശരാശരി ഇന്ത്യക്കാരന്റെ ഹൃദയത്തിലും മാതൃരാജ്യ സ്‌നേഹം തൊട്ടുണര്‍ത്തുന്നതായിരുന്നു. നരേന്ദ്ര മോഡിയുടെ അന്നത്തെ ബുദ്ധിപൂര്‍വ്വമായ ആ നീക്കം അദ്ദേഹത്തെ പ്രധാനമന്ത്രിക്കസേരിയില്‍ അവരോധിച്ചു.

സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ഒരിക്കലും ബി.ജെ.പിക്കാരനായിരുന്നില്ല; തികഞ്ഞ കോണ്‍ഗ്രസുകാരന്‍. പക്ഷെ ഇന്നേവരെ കോണ്‍ഗ്രസുകാര്‍ കാര്യമായി തിരിഞ്ഞുനോക്കാതെ ഇട്ടിരുന്ന, അചഞ്ചലനായിരുന്ന ആ രാജ്യസ്‌നേഹിയെ നരേന്ദ്ര മോഡി പൊടിതട്ടിയെടുത്തു. ആ പ്രചാരണം മോഡിയെ ഗുജറാത്ത്‌ മുഖ്യമന്ത്രിക്കസേരയില്‍ നിന്നും, ഇന്ത്യാ മഹാരാജ്യത്തിന്റെ പ്രധാനമന്ത്രിപദത്തില്‍ എത്തിച്ചു.

ഇതിനു മുമ്പും എല്ലാവര്‍ഷവും ഒക്‌ടോബര്‍ രണ്ടിന്‌ ഗാന്ധിജയന്തി ആഘോഷിക്കാറുണ്ട്‌. എന്നാല്‍ ഇപ്പോള്‍, ഗാന്ധിജിയുടെ ചിരകാല സ്വപ്‌നമായിരുന്ന ശുചിത്വമുള്ള ഇന്ത്യയ്‌ക്കുവേണ്ടി `സ്വഛ്‌ഭാരത്‌' എന്ന മുദ്രാവാക്യമുയര്‍ത്തി സാക്ഷാല്‍ മോഡി തന്നെ രംഗത്തു വന്നിരിക്കുന്നു. ഈ നീക്കവും ഇന്ത്യയില്‍ തരംഗമാകുകയാണ്‌. കുട്ടികള്‍ മുതല്‍ ബിസിനസുകാര്‍, സിനിമക്കാര്‍ തുടങ്ങി ജീവിതത്തിന്റെ എല്ലാ തലങ്ങളിലുള്ളവരും മോഡിയുടെ `വെല്ലുവിളി' ഏറ്റെടുത്ത്‌ മുന്നോട്ടുവരുന്നു; ശശി തരൂര്‍ ഉള്‍പ്പടെ! ഈ മുന്നേറ്റത്തിലും മോഡി ജയിച്ചാല്‍ സാക്ഷാല്‍ മഹാത്മാഗാന്ധിയേയും അവര്‍, ഗോഡ്‌സെയുടെ, ആള്‍ക്കാര്‍ കൊണ്ടുപോകും. കോണ്‍ഗ്രസുകാര്‍ ഇപ്പോഴും സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, `വധേരാ ഗാന്ധി' തുടങ്ങിയ അഭിനവ ഗാന്ധിമാരെ തോളിലേറ്റ്‌ നടക്കുമ്പോള്‍, യഥാര്‍ത്ഥ ഗാന്ധിയെ മോഡി അടിച്ചോണ്ടുപോകും. പിന്നെ പോസ്റ്ററില്‍ അടിക്കാന്‍ പോലും ഗാന്ധിജിയെ കോണ്‍ഗ്രസുകാര്‍ക്ക്‌ കിട്ടില്ല. തരൂര്‍ ഉള്‍പ്പടെ പല കോണ്‍ഗ്രസുകാരെ ഇതിനോടകം മോഡി `തൂത്തുവാരി'ക്കഴിഞ്ഞു.

ബി.ജെ.പിയേയും, വ്യക്തിപരമായി നരേന്ദ്ര മോഡിയേയും എതിര്‍ത്തിരുന്നവര്‍ പോലും ഇന്ന്‌ പ്രധാനമന്ത്രി എന്ന നിലയില്‍ മോഡിയുടെ പ്രവര്‍ത്തനങ്ങളേയും, വ്യക്തിപ്രഭാവത്തേയും അംഗീകരിക്കുന്നു. സത്യത്തില്‍ മോഡി പുതുതായി ഒന്നുംതന്നെ ചെയ്‌തിട്ടില്ല. ഉണ്ടെങ്കില്‍ തന്നെ മരുന്നിന്റെ വിലക്കയറ്റം ഉള്‍പ്പടെ സാധാരണക്കാരന്‌ ചില്ലറ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങള്‍ മാത്രമാണ്‌ ചെയ്‌തത്‌. എന്നാലും ആരും എതിര്‍ക്കുന്നില്ല!! കോണ്‍ഗ്രസുകാര്‍ പോലും!! കാരണം മോഡിയിലൂടെ രാജ്യത്തിന്‌ പുരോഗതിയുണ്ടാകുമെന്ന്‌ ഒരു വിശ്വാസം എല്ലാവരിലും ഉണ്ടായിരിക്കുന്നു, അല്ലെങ്കില്‍ ഉണ്ടാക്കിയെടുക്കാന്‍ നരേന്ദ്ര മോഡിക്ക്‌ ചുരുങ്ങിയ കാലം കൊണ്ട്‌ കഴിഞ്ഞു. മോഡിയുടെ സംസാരവും, പ്രവര്‍ത്തിയും, ആ ഇച്ഛാശക്തിയുമെല്ലാം സാധാരണക്കാരില്‍ വലിയ പ്രതീക്ഷയാണ്‌ ഉണ്ടാക്കിയിരിക്കുന്നത്‌. ഏറ്റം എതിര്‍ത്തിരുന്ന മുസ്ലീം സമുദായത്തിനുപോലും സ്വീകാര്യനായി മാറിയിരിക്കുന്നു. രാഹുല്‍ ഗാന്ധിയെ മോഡിക്ക്‌ പകരമായി ചിന്തിക്കാന്‍ പോലും ഇന്ന്‌ ആര്‍ക്കും കഴിയുമെന്ന്‌ തോന്നുന്നില്ല!!!

കോണ്‍ഗ്രസുകാര്‍, രാഹുല്‍ഗാന്ധി `ജ്ഞാനവും സിദ്ധിയും' കൈവരിക്കുന്നതും നോക്കി നിന്നാല്‍, അല്ലെങ്കില്‍ പ്രിയങ്കാ ഗാന്ധിയേയോ, അവരുടെ മകനോ `വളര്‍ന്നു മൂപ്പെത്തി' വരുന്നതും കാത്തുനിന്നാല്‍ മോഡി കോണ്‍ഗ്രസുകാരെ എന്നന്നേയ്‌ക്കുമായി തൂത്തുവാരും. കോണ്‍ഗ്രസ്‌ നശിക്കാതിരിക്കേണ്ടത്‌ നമ്മുടെ രാജ്യത്തിന്‌ ആവശ്യമാണ്‌; പക്ഷെ രാഹുലിന്റെ കോണ്‍ഗ്രസ്‌ അല്ല, ഗാന്ധിജിയുടെ കോണ്‍ഗ്രസ്‌; ആ കോണ്‍ഗ്രസ്‌ നിലനിന്നു കാണണമെങ്കില്‍, അതിന്‌ മോഡിക്ക്‌ വെല്ലുവിളി ഉയര്‍ത്താന്‍ ശേഷിയുള്ള നേതൃത്വം ഉണ്ടാകേണ്ടിയിരിക്കുന്നു.
`പട്ടേലിനെ മാത്രമല്ല, ഗാന്ധിജിയേയും അവര്‍ കൊണ്ടുപോയി' (ഷോളി കുമ്പിളുവേലി)`പട്ടേലിനെ മാത്രമല്ല, ഗാന്ധിജിയേയും അവര്‍ കൊണ്ടുപോയി' (ഷോളി കുമ്പിളുവേലി)
Join WhatsApp News
വിദ്യാധരൻ 2014-10-08 09:52:46
ഭാരതത്തിലെ ഓരോ പൗരനും അവന്റെ വീടിന്റെ മുറ്റം വൃത്തിയാക്കിയാൽ ലോകത്തിലെ ഏറ്റവും ശുചിത്വം ഉള്ള രാജ്യം ഭാരതമായിരിക്കും എന്ന് പറഞ്ഞ ഗാന്ധിജിയുടെ വാക്കുകൾ കേൾക്കാഞ്ഞിട്ടോ എന്തോ അവനു മനസിലായത് ഒന്ന് മാത്രമാണ് അതായത് അവനവന്റെ മുറ്റം വൃത്തിയാക്കീട്ടു അയൽവക്കകാരന്റെ മുറ്റത്തേക്ക്‌ എറിയുക എന്നാണു. അത് വളരെ ഭംഗിയായി കേരള ജനത ചെയുന്നുണ്ട്. വഴിയിൽ തുപ്പുക, രണ്ടു കൈവിരലുകളുടെ ഇടയിലൂടെ നീളത്തിൽ മുറുക്കി തുപ്പുക, റോഡിലും പറമ്പിലും കാളയും പശുവും ചെയ്യുന്നതുപോലെ മലമൂത്ര വിസർജനം ചെയ്യുക, എന്ന് വേണ്ട എന്തെല്ലാം ശുചിത്വം ഇല്ലായിമ ചെയ്യാമോ അതെല്ലാം ചെയ്യും. ചില മൃഗങ്ങൾ പോലും അപ്പി ഇട്ടതിനു ശേഷം മണ്ണുകൊണ്ട് മൂടുമ്പോൾ മൃഗത്തേക്കാൾ സവിശേഷത ഉണ്ടെന്നു അവകാശപ്പെടുന്ന മനുഷ്യനു, ഇതൊന്നും പ്രശ്നം അല്ല. അവനു ഒന്നേ പ്രശ്നമായിട്ടുള്ളൂ കുളിച്ചില്ലെങ്കിലും കോണകം പുരപ്പുറത്തു കിടക്കണം. സത്യത്തിനും ധർമ്മത്തിനും നിലകൊണ്ടവരെ എത്രയും പെട്ടെന്ന് ഭൂമിയിൽ നിന്ന് പറഞ്ഞയക്കുന്നതിൽ ലോകം ഒരിക്കലും അമാന്തം കാണിച്ചിട്ടില്ല. എന്തായാലും ശുദ്ധജലത്തിന്റെ ലഭ്യത , മലമൂത്ര വിസർചനത്തിനള്ള സൗകര്യം, ശുചിതബോധം ഇവയെല്ലാം ഭാരതത്തെ ലോക രാജ്യങ്ങളുടെ മുൻപിൽ നിറുത്തും എന്നതിന് സംശയം ഇല്ല
varghese parumala 2014-10-08 10:19:23
കോണ്‍ഗ്രെസ്സ്കർ വെറുതെ നോക്കി നിന്നാൽ മോഡി പിന്നിടെ പിടിച്ചാൽ പിടി കിട്ടാത് വരും.  ഉഗ്രൻ ..... true story
Parameswaran 2014-10-08 11:47:46
Varghese Parumala:

"ഉഗ്രൻ ..... true story" എന്നെഴുതിയത് മുഴുവൻ  വായിച്ചിട്ടാണോ എന്തോ? അവസാനത്തെ വരിയിൽ 'ഭയം' മുഴുവൻ പറയുന്നുണ്ട്...

"...പക്ഷെ രാഹുലിന്റെ കോണ്‍ഗ്രസ്‌ അല്ല, ഗാന്ധിജിയുടെ കോണ്‍ഗ്രസ്‌; ആ കോണ്‍ഗ്രസ്‌ നിലനിന്നു കാണണമെങ്കില്‍, അതിന്‌ മോഡിക്ക്‌ വെല്ലുവിളി ഉയര്‍ത്താന്‍ ശേഷിയുള്ള നേതൃത്വം ഉണ്ടാകേണ്ടിയി രിക്കുന്നു." എന്ന്...

ഇറ്റലിക്കാരി മദാമ്മയാ ഇപ്പോൾ ഗാന്ധിജിയുടെ കാണ്‍ഗ്രസ്സിന്റെ കടിഞ്ഞാണ്‍  പിടിച്ചിരിക്കുന്നത്, ഉമ്മച്ചനും തെറ്റിത്തലയും കേരളത്തിലും...
കേന്ദ്രത്തിൽ നിന്നു  നേരിട്ടുള്ളതു കൂടാതെ,  ഓരോ സംസ്ഥാനങ്ങളിൽ നിന്നും മന്ത്രിയും മറ്റെതുംമൊക്കെയായി നേതാക്കൾ എല്ലാവരും വിദേശത്താണ് എന്നും. വിദേശത്തു മണി മാനേജ്‌മെന്ടിന്...!  രാജ്യത്തിന്റെ സാമ്പത്തികത്തിന്റെ മുക്കാലും വിദേശത്തു കുമിഞ്ഞു കൂടുന്നു.  അപ്പോഴിവിടെ, കാണ്‍ഗ്രസ്സു എന്ന ചുണ്ണാമ്പ് തേച്ചു വെറ്റില ചുരുട്ടിക്കൊണ്ട് പറയുന്നു, മോഡിയെ എങ്ങനെയെങ്കിലും പിടിച്ചോ ഇല്ലെൽപ്പിന്നെ പാടാവുമെന്ന്... ഹാ.. ഹാ...

Truth man 2014-10-08 12:31:05
Mr. Vidhyadaran  you said 100% correct 
Aniyankunju 2014-10-08 14:34:57
...ഗുജറാത്തിലെ വിവിധ ഭാഗങ്ങളില്‍ രണ്ടാഴ്ചയായി വര്‍ഗീയസംഘര്‍ഷം നിലനില്‍ക്കുന്നതിനു പുറമെ ഉത്തര്‍പ്രദേശിലും ബിഹാറിലും വര്‍ഗീയഅസ്വാസ്ഥ്യം പടരുന്നു. ബിഹാറിലെ കിഷന്‍ഗഞ്ചില്‍ പശുവിന്റെ ജഡം കണ്ടെത്തിയെന്ന കിംവദന്തി പ്രചരിച്ചതിനെത്തുടര്‍ന്നാണ് വര്‍ഗീയസംഘര്‍ഷം. ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. യുപിയിലെ മുസഫര്‍നഗറില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ നാട്ടുകാര്‍ രാത്രി പുറത്തിറങ്ങാന്‍ മടിക്കുന്നു. ഫാക്ടറികളില്‍ രാത്രിജോലിക്ക് തൊഴിലാളികള്‍ എത്തുന്നില്ല. വഡോദരയിലെയും അഹമ്മദാബാദിലെയും സംഘര്‍ഷങ്ങള്‍ക്കുപിന്നില്‍ വിഎച്ച്പിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗോഹത്യ തടയാനെന്ന പേരില്‍ വിഎച്ച്പി പൊലീസിനെ ഉപയോഗിച്ച് ഇറച്ചിവില്‍പ്പനകേന്ദ്രങ്ങളില്‍ നടത്തുന്ന പരിശോധനകളാണ് പ്രകോപനം സൃഷ്ടിക്കുന്നത്. നവരാത്രി, ബക്രീദ് ആഘോഷങ്ങള്‍ക്കിടയിലുണ്ടായ സംഘര്‍ഷത്തിന് കാരണം മാട്ടിറച്ചി വില്‍പ്പനകേന്ദ്രങ്ങളിലെ വിഎച്ച്പി ഇടപെടലുകളാണ്. അഹമ്മദാബാദിലെ ഷാഹ്പുരില്‍ സംഘര്‍ഷത്തെതുടര്‍ന്ന് പൊലീസ് വെടിവയ്പില്‍ ഒരാള്‍കൊല്ലപ്പെട്ടു. അഹമ്മദാബാദില്‍ ഗോസംരക്ഷണത്തിന് 62 സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് വിഎച്ച്പി പറയുന്നു. പൊലീസുമായി സഹകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. മുസ്ലിം ഭൂരിപക്ഷമേഖലകളില്‍ ഇവര്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാറുണ്ട്. ഇത് സംഘടന നേരത്തെ ചെയ്തുവരുന്നതാണെന്നും വിഎച്ച്പി ഗുജറാത്ത് സംസ്ഥാന ഘടകം അധ്യക്ഷന്‍ കൗശിക് മെഹ്ത പറയുന്നു. ബിഹാറിലെ കിഷന്‍ഗഞ്ചില്‍ ക്ഷേത്രത്തിനു സമീപം പശുവിന്റെ തല കണ്ടെത്തിയെന്ന പ്രചാരണമാണ് സംഘര്‍ഷത്തിന് വഴി തുറന്നത്. പ്രദേശത്ത് 144-ാം വകുപ്പുപ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചതായി സംസ്ഥാന അഡീഷണല്‍ ഡിജിപി ഗുപ്തേശ്വര്‍ പാണ്ഡെ പറഞ്ഞു.ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ ബഹാദുര്‍പുര്‍ ഗ്രാമത്തില്‍ റോഡരികിലെ വയലില്‍ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയതോടെ പ്രദേശത്തെ ജനങ്ങള്‍ വീണ്ടും ഭീതിയിലായി. കഴിഞ്ഞവര്‍ഷത്തെ വര്‍ഗീയആക്രമണങ്ങളുടെ മുറിവുകള്‍ ഉണങ്ങിവരുന്നതിനിടെയാണ് പുതിയ സംഭവം. ഭയം കാരണം നാട്ടുകാര്‍ രാത്രി അത്യാവശ്യകാര്യങ്ങള്‍ക്കുപോലും പുറത്തിറങ്ങാത്ത സാഹചര്യമാണ്. കെമിക്കല്‍ ഫാക്ടറികളില്‍ രാത്രിഷിഫ്റ്റില്‍ ജോലിയെടുക്കാന്‍ തൊഴിലാളികള്‍ തയ്യാറാകുന്നില്ല. കൂട്ടമായി പൊതുസ്ഥലങ്ങളില്‍ തങ്ങിയാണ് നാട്ടുകാര്‍ രാത്രി തള്ളിനീക്കുന്നത്. കഴിഞ്ഞവര്‍ഷം തൊട്ടടുത്ത ഗ്രാമമായ കവാലില്‍ വര്‍ഗീയആക്രമണങ്ങള്‍ അരങ്ങേറിയപ്പോള്‍ ബഹാദുര്‍പുര്‍ ശാന്തമായിരുന്നു.
pappu 2014-10-08 17:16:37
Sorry Mr. Aniyankunju, I think Mr. Aniyankunju did not digest anything what Modi's is doing. Did you ever been to gujarat, bihar or any other places in India thanKerala.Why all these problems are started in gujarat now.since last 10 years there was no problems in gujrat.Now why?. who will be responsible for these. All has to think
Peter S 2014-10-08 17:42:49
While diferent people have dieferet angle of view, what you describe is exactly the feeling or fear of the common public. Congress has to wake and find a suitable leader to lead the party and supporters. Sholy is correct, don't waste time to be grown up Priyanka's son..expecting next leader of Congress.
keralite 2014-10-08 18:03:28
Modi's gandhi is Mohan Lal. he does not even know the name of the father of the nation, or he does not care. He is from RSS, which hates gandhi
anti-modi 2014-10-08 18:06:29
Aniyan Kunju said the truth. Modi is a 'mask' doing and saying only good things while his party and organization -RSS and BJP- are out to attack fellow Indians, because they happened to follow another religion. Modi has not said a word against them.
He did the same in Gujarat, when massacre occured, he kept quiet...
വിദ്യാധരൻ 2014-10-09 07:24:38
താമസിക്കുന്ന സ്ഥലം വൃത്തിയാക്കാൻ പറഞ്ഞതിനു ഇത്രയും മോഡിയോടു എതിർക്കൊണോ മോഡി വിദ്വേഷി? ശുചിത്വം അടിസ്ഥാനപരമായ ഒരു കര്ത്തവ്യമാണ്. പുറത്തുപോയി വെട്ടിനകത്ത് പ്രവേശിക്കുന്നതിന്, മുൻപ് ചെരുപ്പ് ഊരി പുറത്തു വച്ച് കയ്യും കാലും കഴുകി വീട്ടിൽ കയറുന്ന ഒരു പതിവ് പണ്ട് കേരളത്തിൽ ഉണടായിരുന്നു. അതിന്റെ പിന്നിലെ കാരണം മാരകമായ രോഗാണുക്കളെ വീട്ടിൽ പ്രവേശിപ്പിക്കാതിരിക്കാനായിരുന്നു. എന്നാൽ ഇന്ന് അതൊന്നും ആര്ക്കും പ്രശ്‌നം അല്ല. മുംബയിൽ താമസിചിട്ടുള്ളവർക്കറിയാം നല്ല ഒരു ശതമാനം ജനം എവിടെയാണ് മല മൂത്ര വിസര്ജനം നടത്തുന്നത് എന്ന്. ഭാരതം സാമ്പത്തിക പുരോഗമനത്തിന്റെയും, ശൂന്യ ആകാശ ഗവേഷണത്തിന്റെയും ഉയരങ്ങൾ കയറുമ്പോൾ മറന്നു പോകുന്നത് അടിസ്ഥാനപരമായ കാര്യങ്ങളാണ്. കുടിക്കാനും കുളിക്കാനും ഉള്ള ശുദ്ധജലം ശചാലയങ്ങൾ, ശുചിത്വം ഇവ കായിവരിക്കാത്ത ഭാരതം ശാസ്ത്രത്തിന്റെ നേട്ടങ്ങൾ കൈവരിക്കുമ്പോഴും മറക്കുന്നത് ഭാരത ജനതയുടെ കർത്തവ്യങ്ങളാണ്. ഭാരതത്തിന്റെ പുരോഗതിക്കായി തങ്ങളോടൊപ്പം ചേരാൻ അന്യരാജ്യങ്ങളെ ഭാരതത്തിലേക്ക് ക്ഷണിക്കുന്നതും സ്വന്തം വീട്ടിലേക്കു അതിഥിയെ ക്ഷണിക്കുന്നതും ഒരുപോലെയാണ്. ഇത് മുൻ കണ്ടാണ്‌ ഗാന്ധിജി പറഞ്ഞത് ' ഓരോത്തരും അവരവരുടെ വീടിന്റെ മുറ്റം വൃത്തിയാക്കുമെങ്കിൽ, ഭാരതം ശുചിത്വം ഉള്ളതായിരിക്കുമെന്നു. ഭാരതത്തിന്റെ ടൂറിസത്തിന്റെ സാധ്യത എത്രയെന്നു വിഭാവനം ചെയ്യുന്ന ഒരു നേതാവിന് ഇത് പറയാതിരിക്കാൻ കഴിയില്ല. അതു മാത്രമേ മോഡി ഇവിടെ ചെയ്യിതിട്ടുള്ള്. അതുകൊണ്ട് ആന്റി മോഡി പോയി സ്വന്തം വീടിന്റെ മുട്ടം വൃത്തിയാക്കാൻ നോക്ക്.
Aniyankunju 2014-10-13 11:42:41
"ദുര്‍ഗാദേവി" യെ അധിക്ഷേപിച്ചതായി ആരോപിച്ച് ഡല്‍ഹിയില്‍ ദളിത് പ്രസിദ്ധീകരണശാലയായ ഫോര്‍വേഡില്‍ പൊലീസ് റെയ്ഡ്. പ്രസിദ്ധീകരണശാലയുടെ മുഖ്യചുമതലക്കാരെ അറസ്റ്റ് ചെയ്തു. പത്രാധിപന്മാര്‍ ഒളിവിലാണ്. ഫോര്‍വേഡിന്റെ പുതിയ ലക്കത്തില്‍ മഹിഷാസുരെന്‍റ രക്തസാക്ഷിത്വം എന്ന പേരിലുള്ള ലേഖനത്തിന്റെ പേരിലാണ് റെയ്ഡ്. മഹിഷാസുരനെ ദുര്‍ഗ കൊന്നതായ പുരാണകഥയെ ആര്യന്മാരും അനാര്യന്മാരുമായുള്ള പോരാട്ടത്തിന്റെ കഥയായി ലേഖനത്തില്‍ വ്യാഖ്യാനിക്കുന്നുണ്ട്. സംഘപരിവാര്‍ സംഘടനകള്‍ നല്‍കിയ പരാതിയുടെ പേരിലായിരുന്നു പൊലീസ് അതിക്രമം. ഈ ആശയം മുന്‍നിര്‍ത്തി ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ ഒരു സംഘം വിദ്യാര്‍ഥികള്‍ മഹിഷാസുര രക്തസാക്ഷിദിനാചരണവും സംഘടിപ്പിച്ചിരുന്നു. ഒരു സംഘം എബിവിപി പ്രവര്‍ത്തകര്‍ ആക്രമണം നടത്തി ഈ ആഘോഷം അലങ്കോലമാക്കി. ഓഫീസില്‍ റെയ്ഡ് നടത്തിയ പൊലീസ് ഡല്‍ഹിയിലെ പുസ്തകശാലകളില്‍ നിന്ന് മാസികയുടെ കോപ്പികള്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു. മഹിഷാസുരനെയും ദുര്‍ഗയെയും പറ്റിയുള്ള "ബഹുജന്‍ - ശ്രമണ്‍' പാരമ്പര്യത്തിലുള്ള വ്യാഖ്യാനമാണ് പ്രസിദ്ധീകരിച്ചതെന്ന് ഫോര്‍വേഡ് കണ്‍സള്‍ട്ടിങ്ങ് എഡിറ്റര്‍ പ്രമോദ് രഞ്ജര്‍ പറഞ്ഞു. ഏറെ ഗവേഷണത്തിന്റെ പീന്‍ബലത്തോടെ സര്‍വകലാശാല പ്രൊഫസര്‍മാരും മറ്റുമാണ് ലേഖനങ്ങള്‍ എഴുതിയിരിക്കുന്നത്. അവയിലൊന്നും വിദ്വേഷം വളര്‍ത്തുന്നതോ ഭരണഘടനാവിരുദ്ധമായതോ ആയ ഒന്നുമില്ല. ഒരു മതത്തേയും സമുദായത്തെയും അവഹേളിക്കുന്നില്ല. ജ്യോതിബ ഫുലെയും അംബേദ്കറും പെരിയാറും വരെ ഉയര്‍ത്തിപ്പിടിച്ച പാരമ്പര്യമാണ് ലേഖനങ്ങളിലുള്ളത് - പ്രമോദ് രഞ്ജന്‍ പറഞ്ഞു. റെയ്ഡിനെയും ഫോര്‍വേഡിനെതിരായ നീക്കത്തെയും ഡല്‍ഹിയിലെ ജന്‍വാദി ലേഖക് സംഘ് ശക്തിയായി അപലപിച്ചു. വിദ്യാര്‍ഥികള്‍ക്കുനേരെ നടത്തിയ ആക്രമണത്തിലും സംഘടന പ്രതിഷേധിച്ചു. മോഡി സര്‍ക്കാര്‍ അധികാരമേറ്റശേഷം വര്‍ധിച്ചുവരുന്ന വര്‍ഗീസ് ഫാസിസ്റ്റ് ശക്തികളുടെ അതിക്രമങ്ങളുടെയും ഇതിനായുള്ള അധികാരദുര്‍വിനിയോഗത്തിന്റെയും ഭാഗമാണ് ഈ നടപടിയെന്നും സംഘടന പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി
Anthappan 2014-10-13 12:26:07
Be part of the solution Aniyankunju rather than be the part of problem.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക