പഴയ വാഴത്തോപ്പ് പള്ളിയുടെ ചുവരില്‍ ചെവി വെച്ചാല്‍ പഴയ കുടിയേറ്റത്തിന്റെയും
കുതിപ്പിന്റേയും കിതപ്പിന്റേയും ഹൃദയതുടിപ്പുകള്‍ കേള്‍ക്കാന്‍ കഴിയുമായിരുന്നു.
പഴക്കം കൊണ്ട് കാലഹരണപെട്ട ആ പള്ളി പുതുക്കി പണിതു .ഈ വരുന്ന പത്താം തിയതി
തിങ്കളാഴ്‌ച രണ്ടു മണിക്ക് കൂദാശ നിര്‍വഹിക്കുമ്പോള്‍ അത് ഇടുക്കിയുടെ
ചരിത്രത്തില്‍ തന്നെ ഒരു പുതിയ കാലഘട്ടത്തിന്റെ തുടക്കം കുറിക്കുന്നു
.
കുടിയേറ്റത്തിന്റെ ആദൃഘട്ടത്തില്‍ കുടിയേറിയ പതിനാലു കുടുംബങ്ങള്‍
വ്യത്യസത മതങ്ങളില്‍പെട്ടവര്‍ ആയിരുന്നു. അവര്‍ക്ക് ജാതിക്കും മതത്തിനും അതീതമായി
കൂടിചേരാനും കടുത്ത ദാരിദ്രൃത്തിലും കഷ്ട്‌ടപ്പാടിലും അതിജീവനത്തിന്റെ മന്ത്രം
ഓതികൊടുത്തത് ഈ പള്ളി അങ്കണത്തില്‍ നിന്നും ആയിരുന്നു .
ഇംഗ്ലണ്ടില്‍ ഞാന്‍
വന്നകാലത്ത് ആദ്യം ആയി ജോലി ചെയ്‌തത് ഒരു നഴ്‌സിംഗ് ഹോമില്‍ ആയിരുന്നു. അവിടെ
ഒട്ടേറെ വലിയ മനുഷ്യരെ എനിക്ക് പരിചയപ്പെടാന്‍ കഴിഞ്ഞിരുന്നു. അവരില്‍ ഭൂരിഭാഗവും
രണ്ടാം ലോകമഹായുദ്ധത്തില്‍ ആര്‍മിയില്‍ സേവനം അനുഷ്‌ഠിച്ചിട്ടുള്ളവരായിരുന്നു.
അവരില്‍ ഒരാള്‍ പറഞ്ഞത് യുദ്ധം അവസാനിച്ചപ്പോള്‍ എല്ലാം റഷ്യന്‍ കാര്‍ഡ് അഥവാ
നമ്മുടെ റേഷന്‍ കാര്‍ഡ് മുഖേനയാണ് ലഭിച്ചിരുന്നത്. കടുത്ത ദാരിദ്ര്യം ആണ്
അന്ന് അനുഭവപ്പെട്ടത്. ഒരു പഴം പോലും കഴിക്കാന്‍ കൊതിച്ചിട്ടുണ്ട്. ക്യൂന്‍
എലിസബത്ത് രാജ്ഞിയുടെ സ്ഥനോരോഹണത്തിനു ഡ്യൂട്ടി ചെയ്‌ത പോലീസു കാര്‍ക്ക് അധികം
ആയി കൊടുത്തതു രണ്ടു കക്ഷണം പന്നി ഇറച്ചി മാത്രം ആയിരുന്നു. ഇന്ത്യയില്‍ പുതിയ
വൈസ്രോയി ആയി വന്ന മൗണ്ട്‌ബാറ്റന്റെ ഭാര്യ എഡ്വിന പട്ടികള്‍ക്ക് കൊടുക്കാന്‍
ഭൃത്യന്മാര്‍ വറുത്തു കൊണ്ടു കൊടുത്ത കോഴി ഇറച്ചി ടോയിലെറ്റില്‍ കയറി ഇരുന്നു
കഴിച്ച കഥ വേറെയും. അന്ന് കുട്ടി ആയിരുന്ന എന്റെ അയല്‍വക്കത്തു താമസിക്കുന്ന
കാതറില്‍ പറഞ്ഞത് മിഠായി പോലും റഷ്യന്‍ കാര്‍ഡില്‍ ഉള്‍!പ്പെടുത്തിയിരുന്നു
എന്നാണ് .
ബ്രിട്ടന്റെ അവസ്ഥ അതായിരുന്നു എങ്കില്‍ ബ്രിട്ടന്റെ കോളനി
ആയിരുന്ന ഇന്ത്യയുടെ അവസ്ഥ നമുക്ക് വിചാരിക്കവുന്നതെ ഉള്ളു .ആ കാലത്ത് ദാരിദ്ര്യം
അതിന്‍റെ ഉച്ചകോടിയില്‍ ആയിരുന്നു. അന്ന് തിരുവിതാംകൂര്‍ പ്രധാനമന്ത്രി ആയിരുന്ന
പട്ടം താണുപിള്ള കൂടുതല്‍ ഭക്ഷണസാധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനു വേണ്ടി,
കൂടുതല്‍ ഭക്ഷണ ഉല്‍പ്പാദിപ്പികുക (grow more food) എന്ന ഒരു പ്രോഗ്രാം
രൂപികരിക്കുക ഉണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ വാഴതോപ്പിലെ ചതുപ്പ് നിലങ്ങള്‍
പതിനാല് കുടുംബങ്ങള്‍ക്ക് 1947 ല്‍ പതിച്ചു നല്‍കി .അവരാണ് ആദൃത്തെ
കുടിയെറ്റക്കാര്‍. അവര്‍ 1948 ല്‍ വാഴത്തോപ്പില്‍ എത്തി, കാട്ടു മൃഗങ്ങളോടും മാരക
രോഗങ്ങളോടും ക്രുരന്‍മാരായ ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍മാരോടും മല്ലിട്ട് അവിടെ കൃഷി
ചെയ്‌തു കപ്പയും നെല്ലും എല്ലാം ഉത്‌പാദിപ്പിച്ചു. നാടിന്റെ പട്ടിണി മാറ്റാന്‍
ശ്രമിച്ചു.അവരാണ് വാഴത്തോപ്പിന്റെ ആദൃമാതാപിതാക്കള്‍ .
അവര്‍ക്ക് ജാതി മത
ഭേദമന്യേ കൂടിച്ചേരാനുള്ള ആത്മീയവും സാംസ്‌കാരികവും ആയ ഒരു അഭയ കേന്ദ്രം ആയി
വാഴത്തോപ്പ് പള്ളി മാറുകയായിരുന്നു .1953 ല്‍ ആണു വാഴത്തോപ്പ് സെയിന്റ് ജോര്‍ജ്
പള്ളിയുടെ ആരംഭം. അന്ന് ഒരു പുല്ലു കെട്ടിടത്തില്‍ ആയിരുന്നു
പ്രവര്‍ത്തിച്ചിരുന്നത് .പിന്നിട് അറുപതുകളുടെ തുടക്കത്തില്‍ ആരംഭിച്ച പള്ളി
പുതുക്കിപണി അറുപത്തി അഞ്ചോടു കൂടി പൂര്‍ത്തികരിച്ച് 2002 ല്‍ വാഴത്തോപ്പ് രൂപത
സ്ഥാപിക്കുകയും വാഴത്തോപ്പ് കത്തീഡ്രല്‍ ആയി മാറുകയും ചെയ്‌തു. ആ പള്ളി 2004
പൊളിച്ചു മാറ്റി പുതിയ പള്ളി ആരംഭിച്ചു, 2014 ല്‍ പണിതിര്‍ത്തു നവംബര്‍ പത്തിന്
കൂദാശ നടത്തുന്നു.
വാഴത്തോപ്പിന്റെ ആദൃകാല സൃഷ്‌ടാക്കള്‍ അന്ത്യവിശ്രമം
കൊള്ളുന്ന ഈ പള്ളിയും ആദൃകാലത്തെ പള്ളി സ്‌കൂളും എല്ലാം ഇന്നത്തെയും ഇന്നെലെത്തെയും
തലമുറയിലെ ആളുകള്‍ക്ക് ഒരു വൈകാരിക അടുപ്പം ഉള്ളവയാണ് ..
പുതിയ പള്ളിയുടെ
താഴികക്കുടം പണിതിരിക്കുന്നത് ഇസ്രീലിലെ ബിയാറ്റിറ്റുട്ട് പള്ളിയുടെ മാതൃകയില്‍
ആണ് . ഗലീലി തടാകത്തിന്റെ തിരത്ത് മലയില്‍ സ്ഥിതി ചെയ്യുന്ന ഈ പള്ളിയുടെ
അകത്തുള്ള പാറയില്‍ ഇരുന്നാണ് മഹാത്മാ ഗാന്ധിയെ പോലും ആകര്‍ഷിച്ച ക്രിസ്‌തുവിന്റെ
മലയിലെ പ്രസംഗം നടത്തിയത് . ഇതിനെ അഷ്‌ട ഭാഗൃങ്ങള്‍ എന്നാണ് പറയുന്നത് .ഈ പള്ളി
രൂപകല്‍പ്പന ചെയ്‌തത് ഇറ്റാലിയന്‍ ശില്‍പി ആയിരുന്ന ആന്റോണിയോ ബര്‍ലുസി ആയിരുന്നു
അദ്ദേഹം പത്തോളം പള്ളികള്‍ ഇസ്രേലി മണ്ണില്‍ പണിതുയര്‍ത്തിയിട്ടുണ്ട്. ഈ
ബിയാറ്റിറ്റിട് പള്ളി സന്ദര്‍ശിക്കനും ഈ ലേഖകനു അവസരം
ലഭിച്ചിട്ടുണ്ട്.
ആദൃമായി വാഴത്തോപ്പില്‍ഒരു കുര്‍ബാന അര്‍പ്പിച്ചത് ഫാദര്‍
കാട്ടംകോട്ടില്‍ അച്ഛന്‍ ആയിരുന്നു എന്നാല്‍ പിന്നിട് ഒരു വികാരി ആയി ആദൃമയി
എത്തിയത് ഫാദര്‍ ജോര്‍ജ് കാരകുന്നേല്‍ അച്ഛന്‍ ആയിരുന്നു. ഇന്നു ഇരിക്കുന്ന
ഫാദര്‍ അബ്രഹാം പുറയട്ട് അച്ഛന്‍ ആണ് പുതിയ പള്ളിക്ക് തുടക്കം ഇടുകയും അത്
പൂര്‍ത്തി ആക്കുകയും ചെയ്‌തത് .
വാഴതോപ്പ് പള്ളിയെ പറ്റി ഈ ലേഖകന്റെ
മനസില്‍ ഉള്ള ഓര്‍മ്മ പള്ളി പെരുന്നാളിന് പോകാന്‍ പണം ഇല്ലാത്ത ഒരു കാലത്തെ പറ്റി
ആയിരുന്നു .പെരുന്നാളിന് പോയിട്ട് ഒന്നും മേടിക്കാന്‍ കഴിയാതെ പള്ളി പറമ്പില്‍
കൂടി അലഞ്ഞു നടന്നതും കുട്ടികള്‍ക്ക് വേണ്ടി ഒന്നും മേടിക്കാന്‍ കഴിയാതെ
പെരുന്നാള്‍ കുര്‍ബാന കഴിഞ്ഞു വീട്ടില്‍ വന്ന അമ്മയുടെ വേദനിക്കുന്ന മുഖവും ,
തടിയംപാട് ടൗണില്‍ പ്രദക്ഷിണം വരുമ്പോള്‍ ഉള്ള വെടികെട്ടും കാപ്പോള അലങ്കരിക്കാന്‍
ഓടി നടക്കുന്ന ജവാന്‍ തോമസ് ചേട്ടനും ശൗര്യമാക്കല്‍ കുഞ്ഞേട്ടനും ഒക്കെയാണ്
.
വാഴത്തോപ്പിന്റെ ആ പഴയ കാലഘട്ടങ്ങള്‍ ഓര്‍ക്കാന്‍ ആദൃമായി സര്‍ക്കാര്‍
അലോട്ട്‌മെന്റ് കിട്ടി കുടിയേറിയവര്‍ ആരും ജീവിചിരിപ്പില്ല എങ്കിലും അതിനു തൊട്ടു
അടുത്ത തലമുറയിലെ കാട്ടം കോട്ടില്‍ ചേട്ടത്തി , മണിമല ചേട്ടത്തി , മണിമല ദേവസ്യ
ചേട്ടന്‍ ,കുത്തനപിള്ളിയില്‍ കുഞ്ഞും വര്‍ക്കി ചേട്ടന്‍ എന്നിവര്‍
ജീവിച്ചിരിപ്പുണ്ട് ഈ പള്ളിയില്‍ ആദൃ വിവാഹം നടന്നു ജനിച്ച കുട്ടി ജോയ് വര്‍ഗിസ്
പഞ്ചായത്ത് പ്രസിഡന്റ് ആയി കഴിഞ്ഞ ദിവസം വരെ സേവനം
അനുഷ്ട്‌ടിച്ചിരുന്നു
.
ഈ ലേഖകാന്‍ നാട്ടില്‍ ആയിരുന്നപ്പോള്‍ അന്ന്
ജീവിച്ചിരുന്ന മുഴുവന്‍ പഴയ തലമുറയിലെ ആളുകളെയും തടിയംപാട് സഹിലയ ക്ലബുന്‍റെ
നേതൃത്വത്തില്‍ സ്വികരണം നല്‍കാന്‍ നേത്രുതം കൊടുത്തിട്ടുണ്ട് എന്നതു അഭിമാനത്തോടെ
ഓര്‍ക്കുന്നു .
വിവരങ്ങള്‍ നല്‍കിയത് ജോയ് വര്‍ഗിസ് (മുന്‍ വാഴത്തോപ്പ്
പഞ്ചായത്ത് പ്രസിഡണ്ട്)