നീന്തലും സൈക്കള് കേറ്റവും അവശ്യം അറിഞ്ഞിരിക്കേണ്ട രണ്ട് വിദ്യകളാണെന്ന്
സി.സി.എം ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര് ജോര്‍ജ് തോമ്മാസാറ് ക്ലാസില്‍ പറഞ്ഞപ്പോ
ഞാന്‍ സന്തോഷിച്ചു. `ഇന്ന് സാറ് ക്ലാസില്‍ പറഞ്ഞാരുന്നു' എന്ന ആമുഖത്തോടെ
വീട്ടില്‍ എന്തവതരിപ്പിച്ചാലും സാധാരണ ഗതിയില്‍ വല്യ ബലംപിടുത്തം കൂടാത്
അച്ചാച്ചന് അത് അപ്രൂവ് ചെയ്യാറാ പതിവ്. അറിവും വിദ്യാഭ്യാസോം ലോകപരിചയോം
ഒക്കെയുള്ള സാറല്ലേ പറഞ്ഞത്, ശരിയായിരിക്കും. തന്നെയുമല്ല, ഇളയ മകന്റെ ജീവിതം
പച്ചപിടിക്കുന്ന കാര്യോമല്ലേ. പക്ഷെ വിചാരിച്ചത്ര സപ്പോര്‍ട്ട് ഇക്കാര്യത്തില്‍
കിട്ടിയില്ല എന്നു തന്നെയല്ല
`എന്നാപിന്നെ സാറിനോട് തന്നെ പഠിപ്പിച്ച്
തരാന്‍ പറ' എന്നുള്ള പിന്തിരിപ്പന് മറുപടിയാണ് കിട്ടിയത്.
ജോര്‍ജുകുട്ടി
ചിലവാകുന്ന ഇടപാടാ സൈക്കിള്‍ കയറ്റം പഠിക്കുന്നത്. സൈക്കിള്‍ വാടക കൊടുക്കണം,
കേറ്റം പഠിപ്പിക്കാന്‍ ആളെ നിര്‍ത്തണം. ചന്തി തല്ലി എവിടെങ്കിലും വീണാ
പൊക്കിക്കൊണ്ട് ആശൂത്രീല് പോകണം. പിന്നെ വീഴുന്നവഴി സൈക്കിളിന് എന്തെങ്കിലും
പറ്റിയാ അത് നന്നാക്കി കൊടുക്കണം.....
>>>കൂടുതല്‍ വായിക്കാന്‍
താഴക്കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക....
