Image

പാപിയെതേടി (ക്രിസ്‌മസ്‌ കവിത: മോന്‍സി കൊടുമണ്‍)

Published on 14 December, 2014
പാപിയെതേടി (ക്രിസ്‌മസ്‌ കവിത: മോന്‍സി കൊടുമണ്‍)
മഞ്ഞുപൊഴിയുന്ന തൂവെള്ള രാവില്‍
മാമരം കോച്ചുന്ന പാതിരാവില്‍
മാനത്തു പൂത്തിരി കത്തുംപോലെ
മിന്നിമിന്നി വിണ്ണില്‍ കണ്ടുതാരം
മാനവരക്ഷയ്‌ക്കായ്‌ ലോകനാഥന്‍
മന്നിലെ പുല്‍ക്കൂട്ടില്‍ ജാതനായി
കിഴക്കുനിന്നെത്തിയ രാജാക്കന്മാര്‍
ഉണ്ണിയെ കണ്ടു മടങ്ങി തിരികെ
ശാസ്‌ത്രിഗണങ്ങളും താണുനിന്നി-
ട്ടുണ്ണിയെ വാഴ്‌ത്തി സ്‌തുതിച്ചീടുന്നു.
പക്ഷികളുച്ചത്തില്‍ ഗാനം പാടി
പീലികള്‍ നീട്ടി മയില്‍ നൃത്തമാടി
പാപവിമോചകനീ പാതിരാവില്‍
പരിപാവനരൂപനായ്‌ പാരിലെത്തി
പാപിയെ തേടി പാരില്‍ വന്ന
പാപവിമോചകാ കൈതൊഴുന്നേ!
പാപിയെതേടി (ക്രിസ്‌മസ്‌ കവിത: മോന്‍സി കൊടുമണ്‍)
Join WhatsApp News
baj 2015-01-17 21:03:19
വളരെ മനോഹരമയ ഒരു ഗാനം ആണ് ഇതു , 
അടുത്ത ക്രിസ്തുമസ്  മുമ്പ് ഇനിയും പുതിയ ഗാനം എഴുതണം 

Observer 2015-01-18 10:09:12

It seems like American Malayaalee organizations will continue celebrating Christmas until next year.  We can continue singing the same song instead of wasting time to write another Christmas song. Hi..Hi..Hi..

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക