Image

അരവിന്ദന് ഒരു കണ്ണുനീര്‍ പ്രണാമം - മനോഹര്‍ തോമസ്

മനോഹര്‍ തോമസ് Published on 01 February, 2015
അരവിന്ദന്  ഒരു  കണ്ണുനീര്‍ പ്രണാമം - മനോഹര്‍ തോമസ്
      ' എടാ മനോഹറെ നീ എന്നെ മാളെന്നു വിളിക്കരുത്. ആ വിളിയില്‍ ഒരു  ആത്മാര്‍ത്ഥത ഇല്ല. ഞാന്‍ മാള ആകുന്നതിനുമുമ്പ് പരിചയപ്പെട്ടവര്‍ ആണ് നമ്മള്‍; കളസം ഉടുത്ത് നടക്കുന്ന കാലത്ത് '  

                മാള സെന്റ് ആന്റണിസു  സ്‌കുളും പരിസരവും ഒഴിവാക്കി അരവിന്ദനെപ്പറ്റി ചിന്തിക്കാനാവില്ല. സാനി മാഷ്, പട്ടരു മാഷ് ,ചിറ്റന്‍മാഷ്  അങ്ങിനെ മുന്ന് തല്ലു രാജാക്കന്മാരായിരുന്നു ,മുന്ന് ഏഴാം ക്ലാസ്സ് division ഉണ്ടായിരുന്നതിലെ  ക്ലാസ്സ് ടിചെര്‍മാര്‍. ആ കടമ്പ കടന്നാല്‍ പിന്നെത്തെ ഭാഗം ഒരുവിധം സുഖമായി .

               ഒരിക്കല്‍ എന്നെയും അരവിന്ദനെയും ഹെഡ് മാസ്റ്റര്‍ വി .വി .തോമസ് മാഷ് വിളിക്കുന്നു എന്ന് പറഞ്ഞ് പ്യുണ്‍ കുറിപ്പ്  ക്ലാസ്സില്‍ കൊണ്ടുവന്നു .എന്തോ തെറ്റ് ചെയ്‌തെന്നും, കണ്ടുപിടിക്കപ്പെട്ടെന്നും, അടി തിരുമാനമായി എന്ന് മാത്രമേ ആ കുറിപ്പിന് അര്‍ത്ഥമുള്ളൂ.ഞങള്‍
ക്ലാസ്സില്‍ നിന്നും ഇറങ്ങിയപ്പോഴേ  കരച്ചില്‍ തുടങ്ങി .ഹെഡ് മാസ്റ്റെരിന്റെ മുറിയുടെ മുമ്പിലെ ഹാഫ് ഡോര്‍ന് അപ്പുറവും  ഇപ്പുറവും നിന്ന്  വലിയവായില്‍ നിലവിളിക്കുംബോഴാണ്, തോമസ് മാഷ് അകലെ നിന്ന് ചുരലുമായി വരുന്ന കണ്ടത് . ഞങള്‍ നിലവിളി കുറച്ചുകുടി ഉച്ചത്തിലാക്കി . ചുവന്നു തുടുത്ത മുഖം ,ഗാന്ധി കണ്ണട, സ്വര്‍ണ കുടുക്കുള്ള ഷര്‍ട്ട്, തോളില്‍ കരയുള്ള രണ്ടാം മുണ്ട്  അടുത്തെത്തിയപ്പോള്‍ പറഞ്ഞു:
' ഇവിടെ കിടന്ന് മോങ്ങണ്ട. തല്ലാനല്ല വിളിപ്പിച്ചത് '
മുറിക്ക് അകത്തു കയറി ; രണ്ടാളും തൊഴു കയ്യുമായി നില്ക്കുകയാണ് .
തോമസ് മാഷിന്റെ മുഖത്ത് ഒരു ചിരി പാളി .
'   anniversary  അല്ലെ വരുന്നത്. ഒരു നാടകം തിരുമാനിച്ചിട്ടുണ്ട്. നിങ്ങള്‍ രണ്ടാളും അതില്‍ അഭിനയിക്കണം .' 

             തബല ,മൃദംഗം ,ഹാര്‍മോണിയം,തുടങ്ങി ഏതു വാദ്യോപകരണവും  അരവിന്ദനിണങ്ങും . ഫാന്‍സി ഡ്രസ്സ് ,മോണോ ആക്ട് ഇവയുടെ മത്സരം ഉണ്ടെങ്കില്‍ ഫസ്റ്റും കൊണ്ട് അരവിന്ദന്‍ പോകും .

          പട്ടരു മാഷ് സാധാരണ വെള്ളിയാഴ്ച വരുല്ല. കാരണം വെറ്റിലയുമായി ചന്തക്കു പോകും. anniversary  ആണ് വെള്ളിയാഴ്ച ആണ്. രണ്ടും കുടി കണക്കാക്കി മോണോ ആക്ടില്‍ പട്ടരു മാഷെ അവതരിപ്പിക്കാന്‍ അരവിന്ദന്‍ തിരുമാനിച്ചു .മാള പള്ളിപ്പുറത്ത് നിന്നും വരുന്ന മമ്മതാലി എന്നൊരു പയ്യനുണ്ട്. പട്ടരു മാഷ് ഉള്ളന്‍ തൊടയില്‍ പിച്ചുമ്പോള്‍  ' എന്റുമ്മോ ' എന്ന് ഉറക്കെ കരയും . ക്ലാസ്സ് നിലവിളിയില്‍ നടുങ്ങും .അതായിരുന്നു അവതരിപ്പിക്കാന്‍ തിരുമാനിച്ച രംഗം. സ്റ്റെജില്‍ അരവിന്ദന്റെ തകര്‍പ്പന്‍ പ്രകടനം .ടിചെര്‍മാരും കുട്ടികളും അട്ടഹസിച്ചുള്ള ചിരിയും കയ്ടിയും. ഇതിനിടയില്‍ പട്ടരു മാഷ് മെല്ലെ നടന്നു വന്ന് സ്റ്റെജിലെക്കു നോക്കുന്നു .വേഗം കുടയും കുത്തിപിടിച്ച് മടങ്ങി പോകുന്നു .
ഞാന്‍ ഓടി ചെന്ന് അരവിന്ദന്റെ ചെവിയില്‍ പറഞ്ഞു ' എടാ പട്ടരു മാഷ് 
വന്നു' 
'  എങ്കില്‍ എന്റെ മരണം നാളെത്തന്നെ ക്ലാസ്സില്‍ നടക്കും ' 

            അരവിന്ദന്‍ പോലീസിലെ ജോലിയും കളഞ്ഞ് നാടകം അഭിനയിച്ചു നടക്കുന്ന കാലം. എറണാകുളം അമ്പലത്തില്‍ നാടകം കഴിഞ്ഞപ്പോള്‍ സ്റ്റെജിന്റെ പുറകില്‍ വച്ച് കണ്ടു. ' എനിക്ക് പോലിസുപണി പറ്റില്ല. കള്ളനു എന്നെ കാണുമ്പോള്‍ വല്ലാത്തൊരു ചിരി. ഒരൊറ്റ ചില്ലി കാശു പോലും തടയുല്ല '' നിയൊരു കാര്യം ചെയ്യ് പെരുമ്പാവൂര്‍ നാടകശാലയിലെ ഗോപിചേട്ടന്‍നല്ല മനുഷ്യനാ. അടുത്ത ആഴ്ച പുതിയ നാടകം റിഹേഴ്‌സല്‍ തുടങ്ങുകയാണ് .നീ വന്നാല്‍ മതി .ഞാന്‍ പരിചയപ്പെടുത്താം. ചെന്നപ്പോള്‍ നെല്ലിക്കോട്ടു ഭാസ്‌കരന്‍,കുതിരവട്ടം പപ്പു  അങ്ങിനെ അതികായന്മാര്‍ പലരും. ഒരു വേഷം തരമാക്കി .റിഹേര്‍സലും തുടങ്ങി. ബി. എ. കഴിഞ്ഞു വെക്കേഷന്‍ കാലമായിരുന്നു. പലേടത്തും application അയച്ചതില്‍ 
മര്‍ഫി Radio  യില്‍ ജോലി കിട്ടി കത്ത് വന്നു. അരവിന്ദന് കലി കയറി. എന്നിട്ടും ഞാന്‍ സ്ഥലം വിട്ടു  .

         പിന്നെ കാണുന്നത് മദ്രാസില്‍ ' പടക്കുതിരയില്‍' നായകനായി അഭിനയിക്കാന്‍ ചെന്നപ്പോഴാണ്. വടപളനി അമ്പലത്തിന്റെ മുമ്പില്‍ കുരിയന്‍ വര്‍നശാലയുടെ ഓഫീസിന്റെ വരാന്തയില്‍ നില്‍ക്കുമ്പോള്‍ അരവിന്ദന്‍ വന്നു കയ്യില്‍ പിടിച്ചു.'വിവരങ്ങളൊക്കെ ഞാന്‍ അറിഞ്ഞു നീ ഭാഗ്യവാനാ മനോഹറെ. സിമയെ കേട്ടിപിടിച്ചോ ? നീ ' പായ 'കഴിച്ചിട്ടുണ്ടോ ? നേരെ ഒരു ഹോട്ടലിലേക്ക്. ആടിന്റെ എല്ല് മജ്ജ പുറത്തു വരും വിധം തല്ലിപോട്ടിച്ചു കറിയാക്കുന്ന താണ് സാധനം. അരവിന്ദന്‍ ആഹാരം കഴിക്കുന്നതിനിടയില്‍ കഥകളുടെ കെട്ടഴിച്ചു.

                       90 കളുടെ തുടക്കത്തില്‍ ഒരു ദിവസം ഗ്രോസറി കടയില്‍ ചെന്നപ്പോള്‍ ഒരു നോട്ടീസ് കണ്ടു.' മാളയും പരിവാരങ്ങളും പരിപാടികളുമായി അമേരിക്കയിലെത്തുന്നു. ഞാനൊരു കത്തെഴുതി. ഒരാഴ്ചക്കുള്ളില്‍ മറുപടി വന്നു.
  ' നീ മദാമ്മയെ കെട്ടി അമേരിക്കക്ക് പോയ വിവരം ഞാനറിഞ്ഞു . അവിടെ പരിപാടികള്‍ ഒന്നും നടത്തിയില്ലെങ്കിലും നിന്നെ കണ്ടിട്ടേ പോരുന്നുള്ള്. എന്നടാ നല്ലകാലമൊക്കെ ആണോ ? എന്റെ ഒരു കുട്ടുകാരന്‍ കമ്പനിയുടെ മാനേജര്‍ ആണെന്നും പറഞ്ഞു ഗള്‍ഫില്‍ പോയിട്ട്  
ഒട്ടകത്തിനെ നോക്കുകയായിരുന്നു. അതുകൊണ്ട് മാത്രം ചോദിച്ചതാ '

      അരവിന്ദന്‍ വീട്ടില്‍ വന്നു. ജെമിനിയെ കാണാനും എന്റെ ചെവിയില്‍ പറഞ്ഞു ' ഏതു ചെര്‍പ്പിളശ്ശേരിക്കാരി കല്യണിക്കുട്ടിയെപ്പൊലെ ഉണ്ടല്ലോ ഇതാണോ നിന്റെ മദാമ്മ ' 

             അരവിന്ദന്‍ എന്നും അങ്ങിനെ ആയിരുന്നു. കൊച്ചുന്നാളില്‍ ഞങ്ങള്‍ 'വളിപ്പന്‍' എന്ന് പറയുമായിരുന്നെങ്കിലും. അടിമുടി നര്‍മം നിറഞ്ഞ ഒരാള്‍. അഭിനയം അവന്റെ ആത്മാവിന്റെ താളമായിരുന്നു. കാലടി ഗോപിചേട്ടന്‍ ഒരു രംഗം പറഞ്ഞു കൊടുത്തിട്ട് ,അഭിനയിച്ചു കഴിയുമ്പോള്‍ 'ഒന്ന് മാറ്റി ഇട്ടേ മാളേ 'എന്ന് പറഞ്ഞു തിരണ്ട, അതിനു മുമ്പ് പത്തു 
രൂപത്തില്‍ ആ രംഗം അഭിനയിച്ചു കാണിക്കും .

            അരവിന്ദന് മരണമില്ല. മലയാള സിനിമ ഉള്ളിടത്തോളം കാലം അവന്‍ ഓര്‍മിക്കപ്പെടും.

                ശുദ്ധനായ അരവിന്ദന് എന്റെ പ്രണാമം ! ഒരു പഴയ കളികുട്ടുകാരന്റെ  കണ്ണുനീര്‍ പ്രണാമം !!

അരവിന്ദന്  ഒരു  കണ്ണുനീര്‍ പ്രണാമം - മനോഹര്‍ തോമസ് അരവിന്ദന്  ഒരു  കണ്ണുനീര്‍ പ്രണാമം - മനോഹര്‍ തോമസ് അരവിന്ദന്  ഒരു  കണ്ണുനീര്‍ പ്രണാമം - മനോഹര്‍ തോമസ് അരവിന്ദന്  ഒരു  കണ്ണുനീര്‍ പ്രണാമം - മനോഹര്‍ തോമസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക