Image

അന്നൊരു നാള്‍ (ത്രേസ്യാമ്മ തോമസ്)

ത്രേസ്യാമ്മ തോമസ് Published on 04 May, 2015
അന്നൊരു നാള്‍ (ത്രേസ്യാമ്മ തോമസ്)
അല്പം അലസമായിരുന്ന ഒരു സന്ധ്യാ വെളയിലാണ് എന്റെ ഐപ്പാഡിലേക്കു 'അന്നൊരു നാള്‍' കടന്നു വന്നത്.
അന്നൊരു നാള്‍ അമേരിക്കന്‍ മലയാളികള്‍ അഭിനയിച്ച ഒരു കൊച്ചു ചലച്ചിത്രമാണ്.
അപ്പോള്‍ത്തന്നെ ഞാന്‍ അതു കണ്ടു. അത് എനിക്കിഷ്ടമായി. അതിനെപ്പറ്റി എഴുതണമെന്ന് അപ്പോള്‍ തീരുമാനിക്കുകയും ചെയ്തു. പിരിമുറുക്കങ്ങളുടെയും ആര്‍ഭാടങ്ങളുടെയും കൂത്തരങ്ങു തീര്‍ക്കുന്ന സീരിയലുകളും ആദര്‍ശ രഹിതമായ സിനിമകളും കൊണ്ടു കലുഷിതമായ അന്തരീക്ഷത്തിലേക്കു ഈ കൊച്ചു ചിത്രത്തിനു ഒരു കുളിര്‍ മഴയാകാന്‍ കഴിഞ്ഞു എന്നതാണ് അതിന്റെ വിജയം.
പ്രണയ സാഫല്യത്തിനു വേണ്ടി അച്ഛനെയും അമ്മയേയും ധിക്കരിച്ചിറങ്ങിപ്പൊകുന്ന 24 കാരിയായായ പേണ്‍കുട്ടി നേരിട്ടറിയുന്ന അനുഭവങ്ങളും അവളുടെ തിരിച്ചു വരവുമാണു കഥയുടെ പ്രമേയം. പ്രമേയത്തില്‍ അത്ര പുതുമ അവകാശപ്പെടാനില്ലെങ്കിലും വര്‍ത്തമാന കാലത്തിനു അനുയോജ്യമായ ഒരു കഥ അവിടെ ഇതള്‍ വിടര്‍ത്തിയിരിക്കുന്നു.
നമ്മള്‍ കണ്ടും കേട്ടുമിരിക്കുന്ന അമേരിക്കന്‍ മലയളികള്‍ തന്നെയാണു കഥാപാത്രങ്ങള്‍ക്കു ജീവന്‍ കൊടുത്തിരിക്കുന്നത്. ഒട്ടും തന്നെ കൃത്രിമത്തം ഇല്ലാതെ സ്വാഭാവികമയി അവരവരുടെ ഭാഗം നന്നായി കൈകര്യം ചെയ്യാന്‍ അവര്‍ക്കു കഴിഞ്ഞിരിക്കുന്നു. അച്ഛനും അമ്മയും മകളും ഒക്കെയായി സുന്ദരമായ ഒരു കുടുംബം കുറഞ്ഞൊരു വേളയില്‍ വല്ലാതെ ദു:ഖിച്ചെങ്കിലും പരിസമാപ്തി എല്ലാവരെയും സന്തോഷിപ്പിക്കുന്നു. അമേരിക്കയിലും അല്ല ഇപ്പോള്‍ നാട്ടിലും വളര്‍ന്നു വരുന്ന യുവ തലമുറയുടെ പ്രതീകമാണ് ആ പെണ്‍കുട്ടി. അവളുടെ ഇഷ്ടങ്ങള്‍ക്കാണ് എല്ലാറ്റിനെക്കാളും പ്രധാന്യം. എങ്കിലും അച്ഛനമ്മമാരോടുള്ള ഇഷ്ടം മനസ്സില്‍ സൂക്ഷിക്കുന്ന ഒരു പാവം പെണ്‍കുട്ടിയുടെ ഹൃദയ വികാരങ്ങള്‍ അഭിനയിപ്പിച്ചു ഫലിപ്പിക്കാന്‍ അവള്‍ക്കു കഴിഞ്ഞു. മകളുടെ യാത്രയിലെ പശ്ചാതല സംഗീതം മനോഹരമായിരിക്കുന്നു. അതുള്‍കൊണ്ടുകൊണ്ടുള്ള ഭാവപ്പകര്‍ച്ചകള്‍ ഏവര്‍ക്കും നനയുന്ന കണ്ണുകള്‍ സമ്മാനിക്കും. മുന്‍ പിന്‍ നോക്കാതെ പ്രണയത്തിന്റെ പിറകെ പോകുന്നവര്‍ക്കുള്ള താക്കീതു കൂടിയാണ് ഈ ചിത്രം
ചിത്രം അവസാനിക്കുമ്പോള്‍ എല്ലാ ധിക്കാര പോക്കുകളും ഇത്ര നല്ല പര്‍സമാപ്തിയില്‍ എത്തണമെന്നില്ലാ എന്ന ഓര്‍മ്മപ്പെടുത്തല്‍ മനസ്സില്‍ അവശേഷിക്കുകയും ഹൃദയ ശുദ്ധിയുള്ളവരെ ദൈവം കൈവെടിയുകയില്ല എന്ന സുവിശേഷം മനസ്സിലേക്കു കടന്നു വരികയും ചെയ്യും.
കുട്ടിയെ നയിക്കുന്ന അച്ചന്റെ റോള്‍ അല്പംകൂടി ഗൌരവമുള്ളതാക്കാമയിരുന്നില്ലെ എന്ന സംശയം ബാക്കിയാകുന്നു. അല്ലെങ്കില്‍ സംസാരത്തില്‍ അല്പം ഒരു പാകത.
മഴവില്‍ എഫ്.എമ്മിന്റെയും സ്റ്റാറ്റന്‍ ഐലന്റ് നാടക സമിതിയുടെയും ബാനറില്‍ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, ക്യാമറ എന്നിവ 
നിശാന്ത് നായരും സഹസംവിധാനം ജോജോ കൊട്ടാരക്കരയും ഗാന രചന രവി നായരും നിര്‍വ്വഹിച്ചിരിക്കുന്നു. ഷാജി എഡ്വേര്‍ഡ്, ജയന്തി കുമാര്‍, ആഞലാ ജോറാഫി, ജോസ് ഏബ്രഹാം, ബെയ്‌സില്‍ വര്‍ഗീസ്, ജെംസന്‍ കുറിയാക്കോസ്, എന്നിവരാണു കഥാപത്രങ്ങള്‍ക്കു ജീവന്‍ കൊടുത്തിരിക്കുന്നത്. നായികയായ ആഞ്ജലാ ജോറാഫി 2014 ല്‍ വാഷിംഗ്ടണില്‍ വച്ചു മിസ്സ് ഇന്‍ഡ്യയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഗാനാലാപനം  ശാലിനി രജേന്ദ്രന്‍..
ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കു എല്ലാവിധ ഭാവുകങ്ങളും!
ഇതേ ബാനറില്‍ത്തന്നെ മലയാളത്തിലെ പ്രമുഖ താരങ്ങളും അമേരിക്കന്‍ മലയാളികളും ചേര്‍ന്നഭിനയിക്കുന്ന 25 എപ്പിസോഡുകള്‍ ഉള്ള ഒരു സീരിയല്‍ തയ്യാറെടുത്തുകൊണ്ടിരിക്കുന്നു. ഉടന്‍ നമുക്കതു പ്രതീക്ഷിക്കാം.
അന്നൊരു നാള്‍ (ത്രേസ്യാമ്മ തോമസ്)അന്നൊരു നാള്‍ (ത്രേസ്യാമ്മ തോമസ്)അന്നൊരു നാള്‍ (ത്രേസ്യാമ്മ തോമസ്)അന്നൊരു നാള്‍ (ത്രേസ്യാമ്മ തോമസ്)
Join WhatsApp News
വായനക്കാരൻ 2015-05-04 18:03:40
നല്ല ഒരു സംരംഭം. കഥ, സംഭാഷണം, അഭിനയം എന്നിവയെക്കാൾ ശ്രദ്ധ പിടിച്ചുപറ്റുന്നത് ഇതിലെ ഒരു ഗാനവും ഛായാഗ്രഹണവുമാണ്.
John George, CT 2015-05-06 09:58:04
ഇതിലെന്താ പ്രത്യേകിച്ച്? സാധാരണ ഇപ്പോഴും കാണുന്നപോലെ ഒരെണ്ണം. ആവര്ത്തനം. അമേരിക്കൻ മലയാളിയുടെ മക്കൾ പറഞ്ഞാൽ കേൾക്കില്ല. അപ്പനേം അമ്മേനേം അനുസരിക്കാതെ ഏതേലും കറുമ്പന്റെ കൂടെ ഒളിച്ചോടുന്നു. പിന്നെ മാനസാന്തപ്പെട്ടു തിരിച്ചു വരുന്നു. ഇതല്ലേ എല്ലാ പ്രാവശ്യവും അമേരിക്കാൻ മലയാളികളുടെ സിനിമാ കഥ. എനിക്കിഷ്ടമായില്ല. ഒന്നും പുതുമ തോന്നിയില്ല. നാടകം കണ്ടപോലെ തോന്നി. 
ചക്രപാണി 2015-05-06 12:53:03
അവനവന്റ്റ് മക്കൾ കറുമ്പൻ/ വെളുമ്പൻ / മെക്സിക്കൻ/ വിയനറ്റ്മീസ്/ ചൈനീസ്/ പാക്ക്സ്ഥാനി/ തുട്ങ്ങിയുള്ളവരുടെ കൂടെ ഇറങ്ങി ഓടി അമേരിക്കൻ സ്വപ്നങ്ങൾക്ക് ഓട്ട വീഴുമ്പോൾ എല്ലാവർക്കും കഥ മനസിലാകും. അതുവരെ ഇത് മറ്റുള്ളവരുടെ കഥ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക