Image

മാഫ് ഖത്തര്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് വെള്ളിയാഴ്ച

Published on 06 February, 2025
മാഫ് ഖത്തര്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് വെള്ളിയാഴ്ച

ദോഹ : വടകര , മടപ്പള്ളിയിലെയും പരിസര പ്രദേശത്തു നിന്നും ഖത്തറില്‍ പ്രവാസജീവിതം നയിക്കുന്നവരുടെ സാമൂഹിക സാംസ്‌കാരിക കൂട്ടായ്മയായ മടപ്പള്ളി ആലുംനി ഫോറവും( മാഫ് ) മാഫ് ഖത്തര്‍ ലേഡീസ് വിങ്ങും സംയുക്തമായി ദോഹയിലെ ഫോക്കസ് മെഡിക്കല്‍ സെന്ററുമായി സഹകരിച്ചു സൗജന്യ  മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. 

07-02-2025 വെള്ളിയാഴ്ച രാവിലെ 7 മണിമുതല്‍ ഉച്ചക്ക് 12 മണിവരെ ദോഹ നജ്മ സ്ട്രീറ്റ്‌റിലെ ഫോക്കസ് മെഡിക്കല്‍ സെന്ററില്‍ വച്ച് നടത്തും. നിരവധി മെഡിക്കല്‍ ടെസ്റ്റുകളും ജനറല്‍ മെഡിസിന്‍, ഗെയ്‌നക്കോളജി, ഓര്‍ത്തോപ്പീടിക്, ഒഫ്തല്‍മോളജി, പീഡിയാട്രിക്, ഡെന്റല്‍ ഉള്‍പ്പെടെ നിരവധി സ്‌പെഷ്യലിസ്‌റ് ഡോക്ടര്‍മാരുടെ കണ്‌സല്‍ട്ടേഷനുകളും ഉള്‍പ്പെട്ടെ ഉള്ള എല്ലാ സേവങ്ങളും സൗജന്യമായി ലഭ്യമാകും. പരിപാടിയില്‍ ഖത്തറിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.


MUHAMMAD SHAMEER .T
00974 55106191 -DOHA
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക