ഒരേ സമയം
മനസ്സ്
ഒരു ചിന്തയാണ്,
ഒരുപാടു ചോദ്യങ്ങൾക്ക്
ഒറ്റയുത്തരമാകുന്ന ചിന്ത !
മനസ്സ്
ഒരു ചിന്തയാണ്,
ഒരു വള്ളി മാഞ്ഞാൽ
കുഴഞ്ഞുമറിയുന്ന ചിന്ത !
മനസ്സ്
ഒരു കടലാണ്,
സ്വപ്നങ്ങളുടെ എല്ലാ പുഴകളേയും
തന്നിലേക്കൊഴുക്കി നിറയ്ക്കുന്ന
കടൽ!
മനസ്സ്
ഒരു കടലാണ്,
മോഹങ്ങളുടെ എല്ലാ പുഴകളേയും
മുക്കിക്കൊല്ലുന്ന
കടൽ!
മനസ്സ്
ഒരു വെയിലാണ്,
തണൽമരത്തിന്റെ ശീതളിമയിൽ
ഒതുങ്ങിയിരിക്കാൻ കൊതിക്കുന്ന
വെയിൽ!