പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഉറച്ച പിന്തുണ നൽകുന്ന ശതകോടീശ്വരൻ ബിൽ ആക്മാൻ അദ്ദേഹത്തോട് ആഗോള താരിഫുകൾ പിൻവലിക്കാൻ അഭ്യർഥിച്ചു. "ലോകം സ്വയം സൃഷ്ടിച്ച സാമ്പത്തിക ആണവ ശൈത്യ കാലത്തിലേക്കാണ്" എത്തിയിരിക്കുന്നതെന്നു അദ്ദേഹം താക്കീതു നൽകി.
"അന്യായമായ താരിഫ് സംവിധാനം നിർത്തി വയ്ക്കാൻ പ്രസിഡന്റിനു തിങ്കളാഴ്ച്ച സമയമുണ്ട്," ആക്മാൻ പറഞ്ഞു. "ഇല്ലെങ്കിൽ നമ്മൾ പോകുന്നത് സ്വയം നിർമിച്ച സാമ്പത്തിക ആണവ ശൈത്യ കാലത്തിലേക്കാണ്. സുരക്ഷയ്ക്കു വേണ്ടി നമ്മൾ ദീർഘകാലം ഒളിക്കേണ്ടി വരും.
"ശാന്തമായി ചിന്തിക്കുന്നവർക്കു കാര്യങ്ങൾ നിയന്ത്രിക്കാൻ കഴിയട്ടെ."
ട്രംപിനെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പിന്തുണച്ച ഹാക്മാൻ ആ പിന്തുണയിൽ ഉറച്ചു നിന്നു. പക്ഷെ ട്രംപ് അടിച്ചേൽപ്പിച്ച താരിഫ് മൂലം ലോകമൊട്ടാകെ ബിസിനസ് നേതാക്കൾക്ക് അദ്ദേഹത്തിലുള്ള വിശ്വാസം നഷ്ടപ്പെടുകയാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിസിനസ് എന്നതു വിശ്വാസത്തിന്റെ കളിയാണ്
ആക്മാൻ തുടർന്നു: "രാജ്യത്തിനു ദോഷം ചെയ്തിട്ടുള്ള ആഗോള താരിഫ് സംവിധാനം ശരിയാക്കാനുളള പ്രസിഡന്റിന്റെ ശ്രമങ്ങൾക്കു പിന്നിൽ യുഎസ് 100% ഉറച്ചു നിൽക്കും. പക്ഷെ ബിസിനസ് എന്നതു വിശ്വാസത്തിന്റെ കളിയാണ്.
"പ്രസിഡന്റ് ട്രംപ് താരിഫിനെ ലോകത്തെ ഏറ്റവും പ്രധാന ഭൂമിശാസ്ത്രപരവും രാഷ്ട്രീയവുമായ വിഷയമാക്കി ഉയർത്തി. അദ്ദേഹം എല്ലാവരുടെയും ശ്രദ്ധയിൽ പെട്ടു. അത്രയും നല്ലത്.
"മറ്റു രാജ്യങ്ങൾ യുഎസിനെ ചൂഷണം ചെയ്തു സ്വന്തം വ്യവസായങ്ങളെ സംരക്ഷിച്ചു. നമ്മുടെ മില്യൺ കണക്കിനു തൊഴിലുകളെയും സാമ്പത്തിക വളർച്ചയെയും അത് ബാധിച്ചു.
"അതേ സമയം, നമ്മുടെ സുഹൃത്തുക്കൾക്കും ശത്രുക്കൾക്കും ഒന്നു പോലെ ഭീമവും അനുപാതമില്ലാത്തതുമായ താരിഫ് ചുമത്തി നമ്മൾ ഒറ്റയടിക്കു ലോകത്തിനു മേൽ സാമ്പത്തിക യുദ്ധം പ്രഖ്യാപിച്ചിരിക്കയാണ്. വ്യാപാര പങ്കാളി എന്ന നിലയ്ക്ക് നമ്മളിൽ അവർ അർപ്പിച്ച വിശ്വാസമാണ് നമ്മൾ ഇല്ലാതാക്കിയത്. നിക്ഷേപത്തിനു വിശ്വസിക്കാൻ കഴിയുന്ന ഇടം എന്ന വിശ്വാസവും നമ്മൾ തകർക്കുകയാണ്."
അന്യായവും അനുപാതമില്ലാത്തതുമായ താരിഫുകൾ 90 ദിവസത്തിനുള്ളിൽ പുനരാലോചിക്കണമെന്നു ആക്മാൻ നിർദേശിച്ചു.
ബിസിനസുകൾ മരവിച്ചു പോകും
"സാമ്പത്തിക ആണവ യുദ്ധം" കൊണ്ട് ബിസിനസുകൾ മരവിച്ചു പോകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉപഭോക്താക്കൾക്ക് വരുമാനം തികയാതെ വരും.
"അത്തരമൊരു യുദ്ധത്തിന്റെ നടുവിൽ നമ്മുടെ രാജ്യത്തു ദീർഘകാല നിക്ഷേപങ്ങൾ ഇറക്കാൻ ഏതു കമ്പനി നേതൃത്വമാണ് തയ്യാറാവുക?
"വിപണികൾ ഇടിയുമ്പോൾ, പുതിയ നിക്ഷേപങ്ങൾ നിലയ്ക്കും. ഉപയോക്താക്കൾ പണം ഇറക്കാതെ വരും. ബിസിനസുകൾക്കു ജോലിക്കാരെ പിരിച്ചുവിടേണ്ടി വരും.
"വലിയ കമ്പനികൾ മാത്രമല്ല പ്രശ്നത്തിലാവുക. ചെറുകിട, ഇടത്തരം ബിസിനസുകളും കടുത്ത വേദനയിലാവും."
പ്രസിഡന്റിനെ പിന്തുണച്ച മില്യൺ കണക്കിനു പൗരന്മാർ -- പ്രത്യേകിച്ച് വരുമാനം കുറഞ്ഞവർ -- ഇപ്പോൾ തന്നെ അനുഭവിക്കുന്ന സാമ്പത്തിക സമ്മർദത്തിനു പുറമെ ഇത് കൂടിയാവുമ്പോൾ കടുത്ത വൈരികളാവും. അതിനല്ല ഞങ്ങൾ വോട്ട് ചെയ്തത്."
Bill Ackman urges Trump to withdraw tariffs