തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസമായി ഒന്നാം തിയതി തന്നെ ശമ്പളമെത്തി. മാർച്ച് മാസത്തിലെ ശമ്പളം ഒറ്റത്തവണയായാണ് വിതരണം ചെയ്തത്. ചൊവ്വാഴ്ച ശമ്പള വിതരണത്തിനായി 80 കോടി രൂപ വിതരണം ചെയ്തതായി കെഎസ്ആർടിസി അറിയിച്ചു.
ഓവർ ഡ്രാഫ്റ്റ് എടുത്താണ് ശമ്പള വിതരണം നടത്തുന്നത്. സർക്കാർ സഹായം കിട്ടുന്നതോടെ ഇതിൽ 50 കോടി തിരിച്ചടയ്ക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു. 2020 ഡിസംബറിന് ശേഷം ആദ്യമായാണ് കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തീയതി ശമ്പളം അക്കൗണ്ടുകളിലെത്തുന്നത്