Image

മൊണ്ടാന-ടെക്സസ് ഫ്ലൈറ്റിൽ സ്ത്രീയെ കയറിപ്പിടിച്ച കുറ്റത്തിനു ഇന്ത്യൻ വംശജൻ അറസ്റ്റിൽ (പിപിഎം)

Published on 08 April, 2025
മൊണ്ടാന-ടെക്സസ് ഫ്ലൈറ്റിൽ സ്ത്രീയെ കയറിപ്പിടിച്ച കുറ്റത്തിനു ഇന്ത്യൻ വംശജൻ അറസ്റ്റിൽ (പിപിഎം)

വിമാനത്തിൽ വച്ച് സ്ത്രീയുടെ ശരീരഭാഗങ്ങളിൽ അനുവാദമില്ലാതെ അനുചിതമായി സ്പർശിച്ചു എന്ന കുറ്റത്തിനു ഇന്ത്യൻ വംശജനായ ഭുവനേഷ്‌കുമാർ ദഹ്യഭായ് ശുക്ലയെ യുഎസ് ഫെഡറൽ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.

ആക്രമണ സ്വഭാവമുള്ള ലൈംഗിക സ്പർശം എന്ന കുറ്റമാണ് ശുക്ലയുടെ മേൽ ചുമത്തിയിട്ടുള്ളത്. മൊണ്ടാനയിൽ നിന്നു ടെക്സസിലേക്കു പറക്കുമ്പോൾ ആയിരുന്നു അതിരുവിട്ട പെരുമാറ്റം.

ശുക്ല ഏപ്രിൽ 17നു മൊണ്ടാന കോടതിയിൽ ഹാജരാകും. ശുക്ല (36) താമസിക്കുന്ന ന്യൂ ജേഴ്സിയിൽ നിന്നായിരുന്നു അറസ്റ്റെങ്കിലും മൊണ്ടാന കോടതിയിൽ ഹാജരാവാൻ അയാൾ സമ്മതിച്ചുവെന്നു പ്രോസിക്യൂഷൻ പറഞ്ഞു.

ഇരയായ സ്ത്രീയുടെ ഭർത്താവാണു പരാതി നൽകിയത്. സ്ത്രീ വിമാനത്തിൽ നിന്ന് അദ്ദേഹത്തിന് സന്ദേശം അയച്ചിരുന്നു. വിമാനം ഇറങ്ങുമ്പോൾ ശുക്ലയെ കാത്തു പോലീസ് നിന്നിരുന്നു.

എഫ് ബി ഐ മൊണ്ടാന കോടതിയിൽ നൽകിയ അഫിഡവിറ്റിൽ പറയുന്നത് ജനുവരി 26നു മൊണ്ടാന ബെൽഗ്രേയ്‌ഡിൽ നിന്നു ടെക്സസിലേക്കു പറക്കുമ്പോൾ വിമാനത്തിൽ വച്ച് ശുക്ല സ്ത്രീയുടെ ശരീരത്തിൽ രണ്ടു പ്രാവശ്യം സ്പർശിച്ചു എന്നാണ്. എഫ് ബി ഐ യോട് സ്ത്രീ പറഞ്ഞത് അവരുടെ തുടകളിലും പിൻഭാഗത്തും ആയിരുന്നു ആദ്യം സ്പർശിച്ചത്. അവർ എതിർത്തപ്പോൾ അയാൾ ആക്രമണം നിർത്തി.

പിന്നീട് അവർ ശുചിമുറിയിൽ പോയി വരുമ്പോൾ അയാൾ കൂടുതൽ സ്വകാര്യ ഭാഗങ്ങളിൽ ആക്രമണം നടത്തി.

പോലീസ് സമീപിച്ചപ്പോൾ ഇംഗ്ലീഷ് അറിയില്ലെന്ന് ശുക്ല ആദ്യം ഭാവിച്ചു. എന്നാൽ സ്ത്രീയോടും  അവരുടെ മകളോടും അയാൾ ഇംഗ്ലീഷിലാണ് സംസാരിച്ചത്.

Indian arrested for sexual assault during flight 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക