Image

മകളുടെ പിറന്നാള്‍ ദിനത്തില്‍ കൊച്ചുമകള്‍ക്കൊപ്പം പ്രിയദര്‍ശന്‍

Published on 09 April, 2025
മകളുടെ പിറന്നാള്‍ ദിനത്തില്‍ കൊച്ചുമകള്‍ക്കൊപ്പം പ്രിയദര്‍ശന്‍

മകള്‍ കല്യാണിയുടെ മുപ്പത്തിരണ്ടാം പിറന്നാള്‍ ദിനത്തില്‍ സംവിധായകന്‍ പ്രിയദര്‍ശന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ച് ചിത്രം ഏറെ ശ്രദ്ധ നേടുകയാണ്.  മകനും മകള്‍ക്കും മരുമകള്‍ക്കും കൊച്ചുമകള്‍ക്കുമൊപ്പമുള്ള ചിത്രമാണ് പ്രിയദര്‍ശന്‍ പങ്കു വച്ചത്. മകന്‍ സിദ്ധാര്‍ത്ഥിനും ഭാര്യ മെര്‍ളിയെയും കൊച്ചുമകളെയുമാണ് ചിത്രത്തില്‍ കാണാനാവുക. ഇത്തവണ ചെന്നൈയില്‍ കുടുംബത്തോടൊപ്പമായിരുന്നു കല്യാണിയുടെ പിറന്നാള്‍ ആഘോഷം.

ചോക്‌ളേറ്റ് കേക്കിനു മുന്നില്‍ നിറ ചിരിയോടെ ഇരിക്കുന്ന കല്യാണിയേയും സമീപത്തായി സഹോദരന്‍ സിദ്ധാര്‍ത്ഥിനേയും ഭാര്യ മെര്‍ളിനെയും കാണാം. കല്യാണിയുടെ പിറന്നാള്‍ ആഘോഷത്തില്‍ നിന്നും ഒരുനിമിഷം എന്ന അടിക്കുറിപ്പോടെയാണ് പ്രിയന്‍ ചിത്രം പങ്കു വച്ചത്. ഈ കുടുംബഫോട്ടോയില്‍ പുതിയ അതിഥിയെ കണ്ട സന്തോഷത്തിലായിരുന്നു ആരാധകര്‍. സിദ്ധാര്‍ത്ഥിന്റെയും മെര്‍ളിന്റെയും മകളാണിത്. പ്രിയദര്‍ശന്‍ മുത്തച്ഛനായി, പേരക്കുട്ടി ജനിച്ച വിവരം അിറഞ്ഞില്ലല്ലോ, എന്നൊക്കെയുള്ള നിരവധി കമന്റുകള്‍ ചിത്രത്തിന് താഴെ വരുന്നുണ്ട്.

2023ല്‍ ആയിരുന്നു സിദ്ധാര്‍ത്ഥിന്റെയും മെര്‍ളിന്റെയും വിവാഹം. അമേരിക്കന്‍ പൗരയും വിഷ്വല്‍ എഫക്ട്‌സ് പ്രൊഡ്യൂസറുമാണ് മെര്‍ളിന്‍. ചെന്നെയിലെ ഫ്‌ളാറ്റില്‍ വളരെ സ്വകാര്യമായി നടന്ന ചടങ്ങില്‍ മാതാപിതാക്കളും അടുത്ത ബന്ധുക്കളും ഉള്‍പ്പെടെ പത്തോളം പേര്‍ മാത്രമാണ് അന്ന് വിവാഹത്തില്‍ പങ്കെടുത്തത്.

ചന്തുഎന്ന് അടുപ്പമുള്ളവര്‍ വിളിക്കുന്ന സിദ്ധാര്‍ത്ഥ് അമേരിക്കയില്‍ ഗ്രാഫിക്‌സ് കോഴ്‌സ് കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം പ്രിയന്‍ സംവിധാനം ചെയ്ത മരക്കാറില്‍ വിഎഫ്എക്‌സ് സൂപ്പര്‍വൈസറായി ജോലി ചെയ്തിരുന്നു. ഈ ചിത്രത്തിന് സിദ്ധാര്‍ത്ഥിന് ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. 2019ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിലെ പ്രത്യേക ജൂറി പരാമര്‍ശവും ഈ ചിത്രത്തിലെ മികവിന് സിദ്ധാര്‍ത്ഥിന് ലഭിച്ചിരുന്നു.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക