Image
Image

‘പൈങ്കിളി’ ഒടിടിയിലേക്ക്

Published on 01 April, 2025
‘പൈങ്കിളി’ ഒടിടിയിലേക്ക്

സജിന്‍ ഗോപു, അനശ്വര രാജന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് ‘പൈങ്കിളി’. ശ്രീജിത്ത് ബാബു സംവിധാനം ചെയ്ത ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. മനോരമ മാക്‌സാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാര്‍ട്ണര്‍. വിഷു റിലീസായിട്ടാണ് പൈങ്കിളി ഒടിടിയിലെത്തുക. ഏപ്രില്‍ 11ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.

വാലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസിനെത്തിയത്. നടന്‍ ശ്രീജിത്ത് ബാബു സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ‘ആവേശം’ സിനിമയിലൂടെ ശ്രദ്ധേയനായ റോഷന്‍ ഷാനവാസ് ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ഒരുമിക്കുന്നുണ്ട്. ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സിന്റേയും അര്‍ബന്‍ ആനിമലിന്റേയും ബാനറില്‍ ഫഹദ് ഫാസില്‍, ജിതു മാധവന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിതു മാധവന്‍ രചന നിര്‍വഹിച്ചിരിക്കുന്നതാണ് ചിത്രമെന്ന പ്രത്യേകതയും ഉണ്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക