Image
Image

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ വാർഷിക ധ്യാനം നടത്തപ്പെട്ടു

ജെയിസ് കണ്ണച്ചാൻപറമ്പിൽ (P.R.O) Published on 07 April, 2025
 ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ വാർഷിക ധ്യാനം നടത്തപ്പെട്ടു

ഡിട്രോയിറ്റ് സെ.മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ വാർഷിക ധ്യാനം മാർച്ച് 14,15,16 എന്നീ തീയതികളിൽ നടത്തപ്പെട്ടു. ധ്യാനം നയിച്ചത് അഭിവന്ദ്യ വർഗീസ് ചക്കാലക്കൽ പിതാവാണ് (Bishop, Calicut Diocese, Kerala). അനുരഞ്ജന ശുശ്രൂഷക്കു നേത്രുത്വം നൽകിയത് . 

റവ. മോൺസിഞ്ഞോർ ആന്റണി പെരുമായൻ, റവ. ഫാ.വിൽ‌സൺ കണ്ടൻകരി എന്നിവരായിരുന്നു. സൺഡേ സ്‌കൂൾ കുട്ടികൾക്ക് നടത്തിയ ധ്യാനം നയിച്ചത് അനിലാഷ് പാണിക്കുളങ്ങര, ഷോൺ വടക്കേപീടിക , മാത്യൂ ജോർജ്, ജോസെഫ് പെരിയപുറത്തു, മരിയ വേങ്ങച്ചുവട്ടിൽ, ബ്രിജിഡ് ജേക്കബ്‌, റ്റിയ ജിജോ, മരിയ മാത്യൂ, ആൻ മണ്ഡപത്തിൽ, ബെറ്റ്‌സി പുരയ്‌ക്കൽ , ആൻസൺ സാബു എന്നിവരായിരുന്നു .

റവ. സി. മീര എസ്. വി. എം, റെവ .സി .ശാലോം എസ്. വി. എം എന്നിവർ ദൈവവിളിയെക്കുറിച്ചു കുട്ടികളോട് സംസാരിച്ചു. ഗാന ശുശ്രൂഷയ്ക്ക് സെ.മേരീസ് കൊയർ അംഗങ്ങളോടൊപ്പം ജെയ്സൺ. പി .തുരുത്തേൽ നേത്രുത്വം നൽകി . ഇടവക വികാരി റവ .ഫാ . ജോസെഫ് തറയ്ക്കൽ കൈക്കാരന്മാരായ സെബാസ്ററ്യൻ വഞ്ചിത്താനത്ത് ,സേവ്യർ തോട്ടം എന്നിവരോടൊപ്പം പാരീഷ് കൗൺസിൽ അംഗങ്ങൾ ധ്യാനത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചു .

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക