Image
Image

എംപുരാൻ വിവാദം ; ചർച്ചയായി ആശിർവാദ് സിനിമാസ് പങ്കുവച്ച ഫേസ്ബുക് പോസ്റ്റ്

Published on 03 April, 2025
എംപുരാൻ വിവാദം ; ചർച്ചയായി ആശിർവാദ് സിനിമാസ് പങ്കുവച്ച ഫേസ്ബുക് പോസ്റ്റ്

എംപുരാൻ സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. ഇപ്പോഴിതാ ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ ആശിർവാദ് സിനിമാസ് പങ്കുവച്ചിരിക്കുന്ന പുതിയ ഫെയ്സ്ബുക്ക് പോസ്റ്റ് ആണ് ചർച്ചയാകുന്നത്. അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ഫ്രാങ്ക്ലിൻ ഡി റൂസ്‌വെൽറ്റിന്റെ വാക്കുകളാണ് പോസ്റ്റായി പങ്കുവച്ചിരിക്കുന്നത്.

"ലോകത്ത് എല്ലായിടത്തും സംസാര സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഉറപ്പാക്കണം. ഓരോ വ്യക്തിക്കും സ്വന്തം രീതിയില്‍ ദൈവത്തെ ആരാധിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാവണം. ഇല്ലായ്മകളില്‍ നിന്നും ഭയത്തില്‍ നിന്നുമുള്ള സ്വാതന്ത്ര്യം ഉറപ്പാക്കണം. ഇത് ഏതെങ്കിലും വിദൂര സഹസ്രാബ്ദത്തില്‍ സാധ്യമാകേണ്ട ഒന്നല്ല, അത് നമ്മുടെ സമയത്തും തലമുറയിലും പ്രാപ്യമാവേണ്ട ലോകത്തിന്റെ അടിത്തറയാണ്". – ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

അതേസമയം എംപുരാൻ വിവാദത്തിലും അണിയറപ്രവർത്തകർക്കെതിരായ സൈബർ ആക്രമണത്തിലും പ്രതികരണവുമായി നിർമാതാവ് ആന്റണി പെരുമ്പാവൂർ കഴിഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു.

ചിത്രത്തിന്റെ സംവിധായകൻ പൃഥ്വിരാജിനെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. റീ എഡിറ്റ് ചെയ്ത എംപുരാൻ പതിപ്പും തിയറ്ററുകളിലെത്തിയിട്ടുണ്ട്. വിവാദങ്ങൾക്ക് പിന്നാലെ 24 മാറ്റങ്ങളാണ് എംപുരാൻ ആദ്യ പതിപ്പിൽ വരുത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക