പാലക്കാട്: മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. കയറംകോട് സ്വദേശി അലൻ (22) ആണ് കൊല്ലപ്പെട്ടത്. അലന്‍റെ അമ്മ വിജിയ്ക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് 8 മണിയോടെ കടയിൽ പോയി മടങ്ങുന്നതിനിടെയാണ് ആന ആക്രമിച്ചത്.
അലന്റെ നെഞ്ചില്‍ ആനയുടെ കുത്തേറ്റതായാണ് പുറത്തുവരുന്ന വിവരം. മുറിവ് ആഴത്തിലുള്ളതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അലന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചതായി നാട്ടുകാര്‍ പറയുന്നു.